പ്രമുഖ വ്യവസായിയും അദാനി ഗ്രൂപ്പ് ചെയർമാനുമായ ഗൗതം അദാനിയുടെ മകൻ ജീത് അദാനിയുടെ വിവാഹം ഉടനുണ്ടാകുമെന്ന് കഴിഞ്ഞ കുറേ ദിവസങ്ങളായി അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇപ്പോൾ വാർത്ത സത്യമാണെന്ന് ഗൗതം അദാനി തന്നെ നേരിട്ട് സ്ഥിരീകരിച്ചിരിക്കുകയാണ്. ഗൗതം അദാനിയുടെ ഇളയ മകനായ ജീത് അദാനി ഫെബ്രുവരി ഏഴിന് അഹമ്മദാബാദിൽ വെച്ചാണ് വിവാഹിതനാകുക. ഗുജറാത്തിലെ പ്രമുഖ വജ്ര വ്യാപാരി ജെയ്മിൻ ഷായുടെ മകൾ ദിവ ഷായാണ് വധു.

ഉത്തർപ്രദേശിലെ പ്രയാഗ് രാജിൽ മഹാ കുംഭമേളയ്ക്കായി എത്തിയ ഗൗതം അദാനി മകന്റെ വിവാഹക്കാര്യത്തെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകി. ലളിതമായ ചടങ്ങുകളായിരിക്കും നടത്തുക എന്നും സാധാരണക്കാരുടെ വിവാഹം പോലെയാകും തന്റെ മകന്റെ വിവാഹമെന്നും വിവാഹച്ചടങ്ങിൽ വൻ താരങ്ങൾ അണിനിരക്കുമോ എന്ന ചോദ്യത്തിനു മറുപടിയായി അദ്ദേഹം പറഞ്ഞു. നേരത്തെ അമേരിക്കൻ ഗായികയായ ടെയ്ലർ സ്വിഫ്റ്റ് അടക്കമുള്ള പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും എന്ന തരത്തിലുള്ള അഭ്യൂഹങ്ങളുണ്ടായിരുന്നു.

യുഎസിൽ പഠനം പൂർത്തിയാക്കിയ ജീത് 2019ലാണ് അദാനി ഗ്രൂപ്പിന്റെ ഭാഗമായത്. നിലവിൽ അദാനി വിമാനത്താവളങ്ങളുടെ ഡയറക്ടർമാരിൽ ഒരാളാണ് ജീത്. അദാനി ഡിജിറ്റൽ ആപ്പ് പ്രവർത്തനങ്ങളിലും ജീത് പങ്കാളിയാണ്.

Jeet Adani, youngest son of Gautam Adani, is set to marry Diva Shah, daughter of diamond trader Jaimin Shah, in a simple, traditional ceremony on February 7, 2025, in Ahmedabad.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version