അന്താരാഷ്ട്ര വിമാനയാത്രക്കാർക്ക് ഷോപ്പിംഗ് എളുപ്പമാക്കാൻ രാജ്യത്തെ പ്രമുഖ വിമാനത്താവള ഓപ്പറേറ്ററായ അദാനി എയർപോർട്ട് ഹോൾഡിംഗ്‌സും (AAHL) ഓൺലൈൻ യാത്രാ കമ്പനിയായ മേക് മൈ ട്രിപ്പും (MakeMyTrip) കൈകോർക്കുന്നു. പുതിയ പദ്ധതിയിലൂടെ യാത്രക്കാർക്ക് തങ്ങളുടെ ഇഷ്ടപ്പെട്ട ഡ്യൂട്ടി ഫ്രീ ഉൽപ്പന്നങ്ങൾ യാത്രയ്ക്ക് മുൻപ് തന്നെ മേക് മൈ ട്രിപ്പ് ആപ്പിലൂടെ പ്രീ-ബുക്ക് ചെയ്യാനുള്ള സൗകര്യമാണ് ഒരുങ്ങുന്നത്.

തിരുവനന്തപുരം ഉൾപ്പെടെ അദാനി ഗ്രൂപ്പിന് കീഴിലുള്ള വിമാനത്താവളങ്ങൾ വഴി യാത്ര ചെയ്യുന്നവർക്കാണ് ഈ സേവനം പ്രയോജനപ്പെടുക. വിമാനത്താവളങ്ങളിലെ നീണ്ട ക്യൂ ഒഴിവാക്കി സമയം ലാഭിക്കാനും ഓൺലൈൻ ബുക്കിംഗിലൂടെ ലഭിക്കുന്ന പ്രത്യേക ഡിസ്‌കൗണ്ടുകൾ സ്വന്തമാക്കാനും ഇതുവഴി സാധിക്കും. യാത്ര പ്ലാൻ ചെയ്യുന്ന ഘട്ടത്തിൽ തന്നെ ഷോപ്പിംഗും പൂർത്തിയാക്കാൻ അനുവദിക്കുന്ന ഈ സേവനം വരും ദിവസങ്ങളിൽ കൂടുതൽ വിഭാഗങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്ന് കമ്പനികൾ അറിയിച്ചു.

നിലവിൽ വിമാനത്താവളങ്ങളിൽ എത്തിയ ശേഷം മാത്രം സാധ്യമായിരുന്ന ഡ്യൂട്ടി ഫ്രീ ഷോപ്പിംഗ്, ഇനി മുതൽ യാത്ര പ്ലാൻ ചെയ്യുന്ന ഘട്ടത്തിൽ തന്നെ പൂർത്തിയാക്കാൻ സാധിക്കും. പത്തോളം വിഭാഗങ്ങളിലായി നൂറിലധികം ബ്രാൻഡുകളുടെ പതിനായിരക്കണക്കിന് ഉൽപ്പന്നങ്ങളാണ് ഇത്തരത്തിൽ പ്രീ-ബുക്കിംഗിനായി ലഭ്യമാക്കിയിരിക്കുന്നത്. അദാനി ഗ്രൂപ്പിന്റെ വിമാനത്താവള ശൃംഖലയും മേക് മൈ ട്രിപ്പിന്റെ ഡിജിറ്റൽ സേവനങ്ങളും ഒന്നിക്കുന്നതോടെ ആഗോള നിലവാരത്തിലുള്ള യാത്രാ ഷോപ്പിംഗ് അനുഭവം ഇന്ത്യൻ യാത്രക്കാർക്കും ഉറപ്പാകുന്നു.

International travelers can now pre-book duty-free products via the MakeMyTrip app thanks to a new partnership with Adani Airports. Save time and get exclusive discounts at airports including Thiruvananthapuram.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version