വൈവിധ്യങ്ങൾ നിറഞ്ഞ ആഹാരശീലങ്ങളാണ് ഇന്ത്യയുടെ സവിശേഷത. നാഷണൽ ഫാമിലി ഹെൽത്ത് സർവേ റിപ്പോർട്ട് 2015-16 പ്രകാരം രാജ്യത്തെ 78 ശതമാനം സ്ത്രീകളും 70 ശതമാനം പുരുഷൻമാരും ആഴ്ചയിൽ ഒരു തവണയെങ്കിലും മീൻ, കോഴി, അല്ലെങ്കിൽ മറ്റ് മാംസം ഭക്ഷിക്കുന്നവരാണ്.
ഇതോടൊപ്പം ഇന്ത്യയിൽ ഏറ്റവും കൂടുതൽ മാംസാഹാരം ഉപയോഗിക്കുന്ന സംസ്ഥാനം നാഗാലാൻഡ് ആണെന്നും സർവേ കണ്ടെത്തി. റിപ്പോർട്ട് പ്രകാരം സംസ്ഥാനത്തെ 99.8 ശതമാനം പേരും മാംസാഹാരികളാണ്. പശ്ചിമ ബംഗാൾ തൊട്ടുപുറകിലുണ്ട്. 99.3 ശതമാനമാണ് ബംഗാളിലെ മാംസാഹാരികൾ. മാംസാഹാരികളുടെ കാര്യത്തിൽ കേരളം മൂന്നാം സ്ഥാനത്താണ്. കേരളത്തിൽ 99.1 ശതമാനം പേരും മാംസാഹാരികളാണ്. ആന്ധ്ര പ്രദേശ് ആണ് മാംസാഹാരികളുടെ കാര്യത്തിൽ ഇന്ത്യയിൽ നാലാമതുള്ള സംസ്ഥാനം. 98.25 ശതമാനമാണ് ആന്ധ്രയിലെ മാംസാഹാരികളുടെ എണ്ണം. തെലങ്കാനയിൽ 98 ശതമാനമാണ് മാംസാഹാരം കഴിക്കുന്നവരുള്ളത്.
രാജസ്ഥാൻ ആണ് ഇന്ത്യയിൽ ഏറ്റവുമധികം സസ്യാഹാരികൾ ഉള്ള സംസ്ഥാനം. രാജസ്ഥാനിൽ ജനസംഖ്യയുടെ 71.17 ശതമാനം പേരും സസ്യാഹാരം മാത്രം കഴിക്കുന്നവരാണ്. പഞ്ചാബ് പോലുള്ള സംസ്ഥാനങ്ങളിൽ 2011നു ശേഷം മാംസാഹാരം ഭക്ഷിക്കുന്നവരുടെ എണ്ണത്തിൽ വർധനയുണ്ടായതായും സർവേയിൽ പറയുന്നു.
Explore India’s regional variations in meat consumption, from Nagaland’s 99.8% non-vegetarian population to Rajasthan’s strong vegetarian traditions. Discover how cultural, religious, and regional factors shape India’s diverse culinary landscape.