ക്ലൗഡ് സോഫ്റ്റ് വെയർ കമ്പനിയായ സോഹോ (Zoho) കോർപറേഷൻ പുതിയ സിഇഒ ആയി ശൈലേഷ് കുമാർ ഡേവി. സ്ഥാനമൊഴിയുന്ന സിഇഒ ശ്രീധർ വെമ്പു തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
നിലവിൽ സോഹോ കോർപറേഷന്റെ ഐടി മാനേജ്മെന്റ് വിഭാഗമായ മാനേജ് എഞ്ചിനിലെ എഞ്ചിനീയറിങ് വൈസ് പ്രസിഡന്റാണ് ശൈലേഷ് ഡേവി. ചീഫ് സയന്റിസ്റ്റ് എന്ന നിലയിലുള്ള ഗവേഷണ സംബന്ധിയായ ചുമതലകളിലേക്ക് കടക്കുന്നതിനായാണ് താൻ സിഇഒ സ്ഥാനത്തു നിന്ന് മാറുന്നതെന്ന് ശ്രീധർ വെമ്പു എക്സ് പ്ലാറ്റ്ഫോമിലെ കുറിപ്പിലൂടെ അറിയിച്ചു.
ശ്രീധർ വെമ്പുവിനൊപ്പം സോഹോയുടെ സഹസ്ഥാപകനാണ് ശൈലേഷ് കുമാർ ഡേവി. ഐഐടി മദ്രാസിൽ നിന്നും ബിടെക്കും എംടെക്കും നേടിയ അദ്ദേഹം സോഹോയിലെ എഞ്ചിനീയറിങ് വിഭാഗത്തിന്റെ നട്ടെല്ലാണ്. നെറ്റ് വർക്ക് പ്രൊജക്റ്റ് മേഖലയിലും അദ്ദേഹത്തിന് പ്രവൃത്തിപരിചയം ഉണ്ട്. നിർമിത ബുദ്ധി, മെഷീൻ ലേർണിങ് കേന്ദ്രീകരിച്ചുള്ള പുതിയ പദ്ധതികൾക്ക് ഊന്നൽ നൽകുന്നതിന്റെ ഭാഗമായാണ് സോഹോ നേതൃമാറ്റത്തിലേക്ക് കടന്നിരിക്കുന്നത് എന്നാണ് വിലയിരുത്തൽ.
Shailesh Kumar Davey, Zoho’s co-founder and IIT Madras alumnus, steps in as CEO while Sridhar Vembu transitions to Chief Scientist. Zoho focuses on AI and customer value.