കുട്ടികളുടെ മാനസികാരോഗ്യവും സുരക്ഷയും മുൻനിർത്തി സോഷ്യൽ മീഡിയ ഉപയോഗത്തിന് കർശന നിയന്ത്രണങ്ങളോ നിരോധനമോ ഏർപ്പെടുത്താൻ ലോകരാജ്യങ്ങൾ ഒരുങ്ങുന്നു. 2025 ഡിസംബറിൽ 16 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ പൂർണ്ണമായി നിരോധിച്ചുകൊണ്ട് ഓസ്‌ട്രേലിയയാണ് ഈ നീക്കത്തിന് ആദ്യമായി തുടക്കമിട്ടത്.
ഇതിന് പിന്നാലെ, യുകെ പ്രധാനമന്ത്രി കീർ സ്റ്റാമറും സമാനമായ നിരോധന നിർദ്ദേശങ്ങൾ മുന്നോട്ട് വെച്ചിട്ടുണ്ടെന്ന് ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കുന്നു. ഫ്രാൻസ്, ഇൻഡോനേഷ്യ, കാനഡ, മലേഷ്യ അടക്കമുള്ള നിരവധി രാജ്യങ്ങൾ നിലവിൽ സമാനമായ നിയമനിർമ്മാണങ്ങളുമായി മുന്നോട്ട് പോവുകയാണ്.
Following Australia’s landmark law, the UK under Prime Minister Keir Starmer and several other countries are implementing strict social media bans for children under 16.
