ഇന്ത്യയിലെ ആദ്യ സോളാർ ഇലക്ട്രിക് കാർ പുറത്തിറക്കി പൂനെ ആസ്ഥാനമായുള്ള വേയ്വ് മൊബിലിറ്റി (Vayve Mobility). രണ്ട് സീറ്റുകളുള്ള EVA സിറ്റി കാറാണ് വേയ്വ് മൊബിലിറ്റി പുറത്തിറക്കിയിരിക്കുന്നത്. കാറിന്റെ മുകളിൽ ഘടിപ്പിക്കാവുന്ന സോളാർ റൂഫ് പാനൽ ഉപയോഗിച്ച് വാഹനത്തിന്റെ റേഞ്ച് വർധിപ്പിക്കാനാകും എന്നതാണ് ‘ഇവ’യുടെ ഏറ്റവും വലിയ സവിശേഷത. ബാറ്ററിയും പ്ലാറ്റ്ഫോമും അടക്കവും ബാറ്ററി വാടകയ്ക്കും ഉപയോക്താക്കൾക്ക് തിഞ്ഞെടുക്കാനാകും. വർഷത്തിൽ 3000 കിലോമീറ്റർ വരെ വാഹനം സൗരോർജം ഉപയോഗിച്ച് ഓടിക്കാനാകുമെന്ന് കമ്പനി പറയുന്നു.

3.25 ലക്ഷം രൂപ മുതലാണ് ഇവയുടെ പ്രാരംഭ വില. 5.99 ലക്ഷം രൂപ വരെയുള്ള വിവിധ മോഡലുകൾ കമ്പനി വിണിയിലെത്തിക്കുന്നുണ്ട്. ബാറ്ററിയുടെ വ്യത്യാസത്തിന് അനുസരിച്ചാണ് ഓരോ മോഡലിന്റേയും വില. നോവ (9 കിലോവാട്ട്), സ്റ്റെല്ല (12 കിലോവാട്ട്), വേഗ (18 കിലോവാട്ട്) എന്നിങ്ങനെയാണ് മൂന്ന് മോഡലുകൾ. ഈ മോഡലുകൾക്ക് യഥാക്രമം 3.99 ലക്ഷം, 4.99 ലക്ഷം, 5.99 ലക്ഷം എന്നിങ്ങനെയാണ് വില വരുന്നത്.

ഉയർന്ന മോഡലിന് 250 കിലോമീറ്റർ വരെ റേഞ്ച് കമ്പനി അവകാശപ്പെടുന്നു. ബാറ്ററി വാടകയ്ക്ക് എടുക്കുന്ന മോഡലാണ് തിരഞ്ഞെടുക്കുന്നതെങ്കിൽ വില 3.25 ലക്ഷത്തിനും 4.49 ലക്ഷത്തിനും ഇടയിൽ നിൽക്കും. നിലവിൽ കിലോമീറ്ററിന് രണ്ട് രൂപ നിരക്കിലാണ് ഇവ കാറിൽ ബാറ്ററി നിരക്കായി നിശ്ചയിച്ചിരിക്കുന്നത്. 2026 മുതൽ വിതരണം ആരംഭിക്കുന്ന വാഹനത്തിന്റെ ബുക്കിങ് ആരംഭിച്ചു കഴിഞ്ഞു. 

Pune-based Vayve Mobility launches India’s first solar-powered EV, the Eva, at Bharat Mobility Expo 2025. Priced at ₹3.25 lakh, this compact city car offers a range of up to 250 km and innovative solar charging.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version