രാജ്യത്ത് ഏറ്റവുമധികം നാളികേരം ഉത്പാദിപ്പിക്കുന്ന സംസ്ഥാനമായി കർണാടക. 2016 മുതൽ ഉത്പാദനത്തിൽ മുന്നിലായിരുന്ന കേരളത്തെ പിന്തള്ളിയാണ് കർണാടക ഒന്നാമതായത്. കേന്ദ്ര ഗവൺമെന്റിന്റെ നാളികേര വികസന ബോർഡ് (CDB) കണക്ക് പ്രകാരം 2022-23 വർഷത്തിൽ കർണാടക ഉത്പാദിപ്പിച്ചത് 595 കോടി നാളികേരമാണ്. രണ്ടാമതുള്ള കേരളം ഉത്പാദിപ്പിച്ചതാകട്ടെ 563 കോടിയും. 2021-22 വർഷത്തിൽ കേരളം 552 കോടിയുമായി ഒന്നാമതും, കർണാടക 518 കോടിയുമായി രണ്ടാം സ്ഥാനത്തുമായിരുന്നു.

2023-24 വർഷത്തിൽ സിഡിബിയുടെ ആദ്യ രണ്ട് പാദങ്ങളിലെ കണക്ക് പ്രകാരവും കേരളത്തിലെ നാളികേര ഉത്പാദനത്തിൽ ഇടിവ് സംഭവിച്ചതായി കാണുന്നു. ഈ പട്ടികയിലെ സിഡിബി കണക്കിൽ നാളികേര ഉത്പാദനത്തിൽ കേരളം മൂന്നാമതാണ്. കർണാടകയും തമിഴ്നാടുമാണ് ആദ്യ രണ്ട് സ്ഥാനങ്ങളിൽ. 2023-24 കാലത്തെ സമ്പൂർണ കണക്കുകൾ ഉൾക്കൊള്ളുന്ന പട്ടിക സിഡിബി പ്രസിദ്ധീകരിക്കാൻ ഇരിക്കുന്നതേയുള്ളൂ.

തെങ്ങിൻതോപ്പുകളുടെ വിസ്തൃതിയിൽ കർണാടക കേരളത്തേക്കാൾ പുറകിലാണ്. എന്നാൽ കുറവ് സ്ഥലത്തുനിന്നും കൂടുതൽ വിളവ് ലഭിക്കുന്ന തരത്തിലുള്ള കൃഷിരീതിയാണ് കർണാടകയെ ഉത്പാദനത്തിൽ മുൻപിലെത്തിച്ചതെന്ന് സിഡിബി വിലയിരുത്തി.

ചെറുപ്പക്കാർ അടക്കം കൂടുതൽ പേർ നാളികേര ഉത്പാദന രംഗത്തേക്ക് വന്നിട്ടുണ്ടെന്നും ഇത് കർണാടകയ്ക്ക് ഗുണം ചെയ്തതായും നാളികേര വികസന ബോർഡ് ചൂണ്ടിക്കാട്ടി.

Karnataka surpasses Kerala as India’s largest coconut producer, contributing 28.5% of the country’s total output. Scientific farming and weekend agriculture drive its success.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version