നയൻതാര-ധനുഷ് ഡോക്യുമെന്ററി വിവാദത്തിൽ നെറ്റ്ഫ്ലിക്സ് ഇന്ത്യയ്ക്കും നയൻതാരയ്ക്കും കോടതിയുടെ തിരിച്ചടി. ‘നയൻതാര: ബിയോണ്ട് ദ് ഫെയറി ടെയ്ൽ’ ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട കേസിൽ ധനുഷ് നൽകിയ പകർപ്പവകാശലംഘന ഹർജി തള്ളണമെന്ന നെറ്റ്ഫ്ളിക്സ് ഇന്ത്യയുടെ തടസ്സഹർജി മദ്രാസ് ഹൈക്കോടതി തള്ളിയതാണ് നെറ്റ്ഫ്ലിക്സ് ഇന്ത്യയ്ക്കും നയൻതാരയ്ക്കും തിരിച്ചടിയായത്.
നെറ്റ്ഫ്ലിക്സ് പുറത്തിറക്കിയ നയൻതാരയുടെ വിവാഹ ഡോക്യുമെന്ററിയിൽ അനുമതിയില്ലാതെ ‘നാനും റൗഡി താൻ’ എന്ന ചിത്രത്തിന്റെ അണിയറ ദൃശ്യങ്ങൾ ഉപയോഗിച്ചതിനെതിരെയാണ് ചിത്രത്തിന്റെ നിർമാതാവായ ധനുഷ് കഴിഞ്ഞ വർഷം ഹൈക്കോടതിയെ സമീപിച്ചത്.
നയൻതാര, ഭർത്താവ് വിഘ്നേഷ് ശിവൻ, ഇവരുടെ നിർമാണ കമ്പനി, നെറ്റ്ഫ്ളിക്സ് ഇന്ത്യ എന്നിവർക്കെതിരെയാണ് ധനുഷ് കോടതിയെ സമീപിച്ചത്. ഈ കേസ് തള്ളണമെന്ന് ആവശ്യപ്പെട്ടാണ് നെറ്റ്ഫ്ലിക്സ് ഇന്ത്യ തടസ്സഹർജി നൽകിയത്. നെറ്റ്ഫ്ലിക്സിന്റെ ആവശ്യം കോടതി തള്ളിയതോടെ കേസിൽ ധനുഷിന് മേൽക്കൈ ലഭിച്ചിരിക്കുകയാണ്.
Nayanthara criticizes Dhanush for blocking footage from Naanum Rowdy Dhaan in her Netflix documentary. The Madras High Court rules in Dhanush’s favor, escalating the legal battle.