Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ടൈ ഗ്ലോബൽ യൂത്ത് ഉച്ചകോടി

10 June 2026

ഇന്ത്യയിൽ നിർമ്മിച്ച സെർവറുമായി Zoho

10 June 2026

റിലയൻസ്-മെറ്റ സഖ്യം, ആദ്യ എഐ ഡാറ്റാ സെന്റർ വരുന്നു

10 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » വിജയത്തിന്റെ റിലേ കട്ടാകാത്ത സംരംഭം
Entrepreneur

വിജയത്തിന്റെ റിലേ കട്ടാകാത്ത സംരംഭം

ഒരു ലിഫ്റ്റിൽ കയറുമ്പോൾ അത്, നമുക്ക് പോകേണ്ട ഫ്ലോറിൽ നമ്മളെ കൃത്യമായി എത്തുമ്പോൾ, കാറിലേയും ബൈക്കിലേയും ഇൻഡിക്കേറ്ററുകൾ വളവ് തിരിഞ്ഞ ശേഷം അവ സ്വയം ഓഫാകുമ്പോൾ, വൈപ്പറിന്റെ പ്രവർത്തനത്തിൽ, ഫോണിലേക്ക് സിഗ്നൽ എത്തുന്ന ടവറുകളിൽ എല്ലാം അദൃശ്യമായി അത് പ്രവർത്തിക്കുന്നു. കേരളത്തിന്റെ സ്വന്തം ഇലക്ട്രോണിക് പ്രൊഡക്റ്റ്! തിരുവാണിയൂരിലെ OEN ഇന്ത്യ!
News DeskBy News Desk29 January 2025Updated:27 February 20252 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

വീട്ടിലോ ഓഫീസിലോ എസി ഓണാക്കുമ്പോൾ, ഒരു ലിഫ്റ്റിൽ കയറുമ്പോൾ അത്, നമുക്ക് പോകേണ്ട ഫ്ലോറിൽ നമ്മളെ കൃത്യമായി എത്തുമ്പോൾ, കാറിലേയും ബൈക്കിലേയും ഇൻഡിക്കേറ്ററുകൾ വളവ് തിരിഞ്ഞ ശേഷം അവ സ്വയം ഓഫാകുമ്പോൾ, വൈപ്പറിന്റെ പ്രവർത്തനത്തിൽ, ഫോണിലേക്ക് സിഗ്നൽ എത്തുന്ന ടവറുകളിൽ, യുപിഎസ്സുകളിൽ എല്ലാം നമ്മുടെ കേരളത്തിലെ ഒരു ഇലക്ട്രോണിക്സ് കമ്പനിയുടെ കയ്യൊപ്പുണ്ട്.

എന്തിന് ഐ.എസ്.ആർ.ഒ ഓരോ റോക്കറ്റ് വിക്ഷേപിക്കുമ്പോഴും ഗ്രൗണ്ട് സ്റ്റേഷനിലെ കൺട്രോൾ കേന്ദ്രങ്ങളിൽ ആ ഇലക്ട്രോണിക് പ്രൊ‍ഡക്റ്റ് കിറുകൃത്യതയോടെ പണിയെടുക്കുന്നുണ്ടാകും.

കഴിഞ്ഞില്ല, പ്രതിരോധ ഹെലികോപ്റ്ററുകളിൽ, സൈനികരുടെ ടെലികമ്മ്യൂണിക്കേഷൻ സംവിധാനങ്ങളിൽ എല്ലാം കേരളത്തിലെ ഈ സ്ഥാപനം തന്ത്രപരമായ റോൾ വഹിക്കുന്നു. അതേ കേരളത്തിൽ നിന്ന് ലോകോത്തര നിലവാരത്തിൽ ഇലക്രോ മെക്കാനിക്കൽ കമ്പോണന്റ് നിർമ്മിക്കുന്ന OEN ഇന്ത്യ. പല ലോകോത്തര ബ്രാൻുകളും കാലങ്ങളായി ഉപയോഗിക്കുന്ന കേരളത്തിന്റെ ഇലക്ട്രോണിക് റിലേ!

എറണാകുളത്തെ തിരുവാണിയൂരിലാണ് OEN ഇന്ത്യ-യുടെ പ്രൊ‍ഡക്ഷൻ പ്ലാന്റും കോർപ്പറേറ്റ് ഓഫീസും സ്ഥിതിചെയ്യുന്നത്. പ്ലാന്റിൽ കോടിക്കണക്കിന് രൂപ വിലയുള്ള ഓട്ടോമേറ്റഡ് മെഷീൻസാണ് OEN ഇൻസ്റ്റോൾ ചെയ്തിരിക്കുന്നത്. 2000-ത്തോളം സ്ക്കിൽഡായ തൊഴിലാലികൾ വർക്ക് ചെയ്യുന്നു. തൊഴിലാളികളിൽ 80% വനിതകളും. അനുദിനം മാറുന്ന ഇലക്ട്രോണികസ് രംഗത്ത് ശക്തമായ ഇന്നവേഷനും, ആർ & ഡി-യും OEN-ഇന്ത്യയ്ക്കുണ്ട്.

1960 കളുടെ അവസാനത്തിലാണ് OEN തുടങ്ങുന്നത്. സംരംഭകത്വം അത്ര പോപ്പുലറല്ലാത്ത കാലത്ത് തുടങ്ങിയതാണ്. അന്ന് ലോകത്ത് തന്നെ  ഇലക്ട്രോണിക് വ്യവസായം ശൈശവ ദശയിലായിരുന്നെന്ന് ഓർക്കണം.

എന്നിട്ടും സംസ്ഥാന സർക്കാറിന്റെ പങ്കാളിത്തം ഉറപ്പാക്കാനും, പ്രതിരോധ ഏജൻസികളുടെ ഉൾപ്പെടെ ഓർഡറുകൾ നേടിയെടുത്ത് ഒരു പബ്ളിക് ലിമിറ്റഡ് കമ്പനിയെ യാഥാർത്ഥ്യമാക്കാനുമായി എന്നതാണ് OEN എന്ന സംരംഭത്തിന്റെ വിജയം. കേരള സർക്കാരും ഇവിടുത്തെ എക്കോസിസ്റ്റവും നൽകിയ അകമഴിഞ്ഞ പിന്തുണയിലാണ് ഇലക്ട്രോണിക് പ്രൊഡക്റ്റിന്റെ പ്രൊഡക്ഷൻ ഒരു സംരംഭമായി തുടങ്ങാനും മുന്നോട്ട് കൊണ്ട് പോകാനും കഴിയുഞ്ഞതെന്ന് സിഎംഡി പമേല അന്ന മാത്യു പറയുന്നു. കമ്പനി തുടങ്ങുമ്പോൾ തന്നെ കെ.എസ്.ഐ.ഡി.സി-ക്ക് ഓഹരി പങ്കാളിത്തമുണ്ടായിരുന്നു.

കേവലം 23 വയസ്സിലാണ് പമേല അന്ന മാത്യു സംരംഭത്തിന്റെ അമരത്തേക്ക് വരുന്നത്. അതും എക്കണോമിക്സിലും ബിസിനസ്സ് അഡ്മിനിസ്ട്രേഷനിലും കൃത്യമായ അക്കാഡമിക് ബാഗ്രൗണ്ടോടെ. 50 വർഷത്തോളമായി ഈ വനിതാ സംരംഭക, കേരളത്തിലിരുന്ന് ഒരു സംരംഭത്തെ നയിക്കുന്നു. ആ ബിസിനസ്സിനെ കോടികൾ മൂല്യമുള്ള കമ്പനിയായി മാറ്റിയിരിക്കുന്നു. കേരളത്തിന് പുറമേ പൂനെയിലും ബാംഗ്ലുരും നിർമ്മാണ യൂണിറ്റുകളുണ്ട്.  മകൾ, രൂപ ജോർജ്ജ് OEN-ഇന്ത്യയുടെ ഓപ്പറേഷൻസ് വിഭാഗം ഹെഡ് ചെയ്യുന്നു. കേരളം സംരംഭത്തിന് ഏറ്റവും മികച്ച സ്ഥലമാണെന്ന് പമേല പറയുന്നു. കാര്യങ്ങൾ മനസ്സിലാക്കാനുള്ള കഴിവ്, പ്രൊഡക്റ്റിവിറ്റ് എന്നീ കാര്യങ്ങളിൽ മലയാളികൾ മികവുള്ളവരാണെന്ന് പമേല വ്യക്തമാക്കുന്നു.

ഇന്ത്യയിൽ ഓട്ടോ മോട്ടീവ് മേഖലയിൽ, റിലേ സിസ്റ്റത്തിൽ പകരം വെക്കാനില്ലാത്ത ബ്രാൻഡായി OEM പൊസിഷൻ ചെയ്തത്, ഈ നാട് ഒരുക്കിയ പിന്തുണയിലും സംരംഭകന്റെ ആത്മാർപ്പണത്തിലുമാണ്. എറണാകുളത്തെ തിരുവാണിയൂർ എന്ന സ്ഥലത്ത് തുടങ്ങി, 350 കോടിരൂപ വാർഷിക വിറ്റുവരവുള്ള ഇലക്ട്രോണിക്സ് കമ്പനിയായി OEN-ഇന്ത്യ മാറുന്നത് കേരളത്തിന്റെ സംരംഭക അനുകൂല സാഹചര്യം കൃത്യമായി ഉപയോഗിച്ചാണ്.

സസ്റ്റെയിനബിൾ ഡെവലപ് ഗോൾ ഇൻഡക്സ്, ഹ്യൂമൻ ഡെവലപ്മെന്റ് ഇൻഡക്സ് എന്നിവയിലൊക്കെ കേരളത്തിനെ മികച്ച റാങ്കിംഗ് നൽകിയത് നീതി ആയോഗാണ്. ഇന്ത്യയിലെ ഏറ്റവും സ്ക്കില്ല്ഡായ, എംപ്ലോയിബളായ രണ്ടാമത്തെ യുവസമൂഹമാണ് കേരളത്തിന്റേത്. ഈ കണക്കുകളുടെ പ്രതിഫലനമാണ് OEN പോലുള്ള സംരംഭങ്ങളുടെ വിജയം. കേരളത്തിന്റെ സ്ട്രെംങ്ത് മനസ്സിലാക്കുന്നവർക്ക് ഇവിടുത്തെ സാധ്യകൾ ഉപയോഗിക്കാനുമാകുന്നുണ്ട്.

OEN India, a Kerala-based electronics giant, plays a key role in ISRO missions, defense, and telecom. Led by Pamela Anna Mathew, the company thrives with world-class innovation.

banner business channeliam India technology
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ടൈ ഗ്ലോബൽ യൂത്ത് ഉച്ചകോടി

10 June 2026

ഇന്ത്യയിൽ നിർമ്മിച്ച സെർവറുമായി Zoho

10 June 2026

റിലയൻസ്-മെറ്റ സഖ്യം, ആദ്യ എഐ ഡാറ്റാ സെന്റർ വരുന്നു

10 June 2026

മുനമ്പം ഹാർബർ ആധുനികവത്കരിക്കും

10 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ടൈ ഗ്ലോബൽ യൂത്ത് ഉച്ചകോടി
  • ഇന്ത്യയിൽ നിർമ്മിച്ച സെർവറുമായി Zoho
  • റിലയൻസ്-മെറ്റ സഖ്യം, ആദ്യ എഐ ഡാറ്റാ സെന്റർ വരുന്നു
  • മുനമ്പം ഹാർബർ ആധുനികവത്കരിക്കും
  • IntelliSmart സ്വന്തമാക്കാൻ അദാനി

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ടൈ ഗ്ലോബൽ യൂത്ത് ഉച്ചകോടി
  • ഇന്ത്യയിൽ നിർമ്മിച്ച സെർവറുമായി Zoho
  • റിലയൻസ്-മെറ്റ സഖ്യം, ആദ്യ എഐ ഡാറ്റാ സെന്റർ വരുന്നു
  • മുനമ്പം ഹാർബർ ആധുനികവത്കരിക്കും
  • IntelliSmart സ്വന്തമാക്കാൻ അദാനി
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil