ഇന്ത്യയിൽ ഉപഗ്രഹ സേവനങ്ങൾ ആരംഭിക്കുന്നതിനായുള്ള വ്യവസ്ഥകൾ അംഗീകരിച്ച് ഇലോൺ മസ്ക്കിന്റെ ഉപഗ്രഹ ഇന്റർനെറ്റ് കമ്പനിയായ സ്റ്റാർലിങ്ക് (Starlink). രാജ്യത്ത്  ഉപഗ്രഹ ബ്രോഡ്‌ബാൻഡ് സേവനങ്ങൾ ആരംഭിക്കുന്നതിനുള്ള ലൈസൻസുമായി ബന്ധപ്പെട്ട ഗവൺമെന്റ് വ്യവസ്ഥകളാണ് സ്റ്റാർലിങ്ക് അംഗീകരിച്ചത്. വ്യവസ്ഥകൾ ഔപചാരികമായി സ്വീകരിക്കുന്നതായി കാണിച്ച് സ്റ്റാർലിങ്ക് രേഖകൾ സമർപ്പിച്ചതായി ഫിനാൻഷ്യൽ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.

സർക്കാർ നിർബന്ധമാക്കിയ സുരക്ഷാ-ഡാറ്റാ സ്റ്റോറേജ് ആവശ്യകതകളടക്കം കമ്പനി അംഗീകരിച്ചതായാണ് റിപ്പോർട്ട്. ഗവൺമെന്റ് മാർഗനിർദേശം അനുസരിച്ച് സ്റ്റാർലിങ്ക് മുഴുവൻ ഉപയോക്തൃ ഡാറ്റയും രാജ്യത്തിനുള്ളിൽ തന്നെ സംഭരിക്കണം. അവശ്യഘട്ടങ്ങളിൽ ഇൻ്റലിജൻസ് ഏജൻസികൾക്ക് ഡാറ്റ തടഞ്ഞുവെയ്ക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ സുഗമമാക്കുന്നതിനാണ് ഈ നിർദേശം. ടെലികമ്മ്യൂണിക്കേഷൻ വകുപ്പിനു (DoT) കീഴിൽ ഏതൊരു ലൈസൻസ് നേടുന്നതിനും ഈ മുൻവ്യവസ്ഥ ബാധകമാണ്.

ടെലികമ്മ്യൂണിക്കേഷൻ വകുപ്പിന് അടുത്തിടെ അയച്ച കത്തിൽ സ്റ്റാർലിങ്ക് ചില നിബന്ധനകളിൽ ഇളവ് അഭ്യർത്ഥിച്ചിട്ടുമുണ്ട്. നിലവിൽ കമ്പനിയുടെ അപേക്ഷ ആഭ്യന്തര മന്ത്രാലയവും സുരക്ഷാ ഏജൻസികളും വിലയിരുത്തുകയാണ്. സ്റ്റാർലിങ്ക്, ആമസോണിൻ്റെ ക്യൂപ്പർ (Kuiper) തുടങ്ങിയ ആഗോള സേവനദാതാക്കൾക്കായി മാനദണ്ഡങ്ങളിൽ യാതൊരു വിധ ഇളവും നൽകാനാകില്ലെന്ന് നേരത്തെ ഗവൺമെന്റ് വ്യക്തമാക്കിയിരുന്നു.

Starlink agrees to India’s conditions for satellite broadband services, including data storage and intelligence access. Read about the regulatory updates and challenges ahead.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version