ഇംഗ്ലണ്ടിനെതിരായ ട്വൻ്റി ട്വൻ്റി മത്സരം ഒറ്റയ്ക്കു നിന്ന് പൊരുതി ജയിപ്പിച്ച് ആരാധകരുടെ ഇഷ്ടതാരമായി മാറിയിരിക്കുകയാണ് തിലക് വർമ്മ. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരങ്ങളിലും മിന്നും പ്രകടനം കാഴ്ചവെച്ച തിലക് ആഢംബരജീവിതത്തിന്റെ പേരിലും വമ്പൻ വാഹനങ്ങൾ സ്വന്തമാക്കിയും വാർത്തയിൽ നിറഞ്ഞിരുന്നു. 22കാരനായ തിലക് വർമ്മയുടെ ആസ്തി ഏകദേശം 5 കോടി രൂപയാണ്.

ആന്ധ്ര പ്രദേശിലെ സാധാരണ കുടുംബത്തിൽ ജനിച്ച തിലക് വർമ 2020 അണ്ടർ19 ലോകകപ്പ് ടീമിൽ ഇടം പിടിച്ചതോടെയാണ് ശ്രദ്ധിക്കപ്പെട്ടത്. 2022ൽ ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസ് താരത്തെ സ്വന്തമാക്കി.

2023ൽ വെസ്റ്റ് ഇൻഡീസിനെതിരെയായിരുന്നു താരത്തിന്റെ അന്താരാഷ്ട്ര അരങ്ങേറ്റം. ബിസിസിഐ കരാറിനു പുറമേ ആഭ്യന്തര ക്രിക്കറ്റ്, ഐപിഎൽ കരാറുകൾ എന്നിവയിലൂടെയാണ് അദ്ദേഹത്തിന്റെ വരുമാനത്തിന്റെ ഭൂരിഭാഗവും. ബ്രാൻഡിങ്ങിൽ നിന്നും തിലകിന് വൻ തുക വരുമാനമായി ലഭിക്കുന്നുണ്ട്.

ഇന്ത്യ.കോമിന്റെ കണക്കനുസരിച്ച് താരത്തിന് വിവിധ സ്രോതസ്സുകളിൽ നിന്നായി 25 ലക്ഷം രൂപ മാസ വരുമാനമുണ്ട്. Mercedes Benz S-Class, BMW 7 Series തുടങ്ങിയ ആഢംബര വാഹനങ്ങൾ താരം ഇതിനകം സ്വന്തമാക്കിക്കഴിഞ്ഞു. 

Discover the inspiring journey of Tilak Varma, a rising cricket star. Learn about his early life, net worth, family support, car collection, and brand endorsements.

Share.
Leave A Reply

Exit mobile version