ഇന്ത്യയുടെ പുതിയ ബാറ്റിങ് സെൻസേഷനായാണ് യുവതാരം യശ്വസി ജയ്സ്വാൾ അറിയപ്പെടുന്നത്. യുപിയിലെ ഒരു ചെറിയ ഗ്രാമത്തിൽ ജനിച്ച് ഇന്ത്യയിലെ ഏറ്റവും ശ്രദ്ധേയനായ ക്രിക്കറ്റ് താരമായി വളർന്നിരിക്കുകയാണ് യശ്വസി. ക്രിക്കറ്റിലെ വളർച്ച താരത്തിന്റെ ആസ്തിയിലും പ്രതിഫലിച്ചു. 2024ലെ കണക്ക് പ്രകാരം 16 കോടി രൂപയാണ് ജയ്സ്വാളിന്റെ ആസ്തി. പ്രൊഫഷനൽ കരിയറിൽ ചുരുങ്ങിയ കാലം കൊണ്ടാണ് അദ്ദേഹം ഇത്രയും സമ്പാദ്യമുണ്ടാക്കിയത്.
ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിന്റെ ഓപ്പണറായ ജയ്സ്വാളിനെ 18 കോടി രൂപയ്ക്കാണ് ടീം 2025ൽ നിലനിർത്തയിത്. ഇത് 23കാരനായ താരത്തിന്റെ ആസ്തിയിലും വലിയ മുന്നേറ്റമുണ്ടാക്കി. ഐപിഎൽ വരുമാനത്തിനു പുറമേ നിലവിൽ 4 കോടി രൂപ ജയ്സ്വാളിന് ബിസിസിഐ വാർഷിക കരാറിൽ നിന്നും പ്രതിഫലമായി ലഭിക്കുന്നുണ്ട്. ഇതിനു പുറമേ ഇന്ത്യയിലെ വമ്പൻ ബ്രാൻഡുകളായ ബൂസ്റ്റ്, ജെബിഎൽ ഇന്ത്യ, ബോട്ട്, ഫയർബോൾട്ട് തുടങേങിയവയുടെ ഐക്കൺ താരം കൂടിയാണ് യശ്വസി. ഇതും അദ്ദേഹത്തിന്റെ വരുമാനത്തിൽ വലിയ പങ്ക് വഹിക്കുന്നു.
യശ്വസിക്ക് മുംബൈയിൽ സ്വനതമായി വീടുണ്ട്. യൂറോപ്പ്യൻ മാതൃകയിലുള്ള ഈ വീടിന് ആറ് കോടിയോളം രൂപ വില വരും. ബെൻസ് സിഎൽഎ 200 തുടങ്ങി കോടികളുടെ കാർ കലക്ഷനും താരത്തിനുണ്ട്.
Discover Yashasvi Jaiswal’s net worth, brand endorsements, luxury home, and car collection. The young cricket star is making waves on and off the field.