യുവാക്കൾക്കിടയിൽ സ്വതന്ത്ര ഇടങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും പുതുമയും സർഗ്ഗാത്മകതയും വളർത്തുന്നതിനുമായി സംസ്ഥാന ടൂറിസം വകുപ്പ് കേരള സ്റ്റാർട്ടപ്പ് മിഷനുമായി (KSUM) സഹകരിച്ച് ‘ഫ്രീഡം സ്‌ക്വയറുകൾ’ സ്ഥാപിക്കും. സാങ്കേതികവിദ്യയും നൂതനാശയങ്ങളും കോർത്തിണക്കി സ്റ്റാർട്ടപ്പുകളിലൂടെ ടൂറിസം മേഖലയുടെ കുതിപ്പിൻ്റെ വേഗത വർധിപ്പിക്കുകയാണ് സഹകരണത്തിലൂടെ ലക്ഷ്യമിടുന്നത്. പരസ്പരം അറിവ് പങ്കിടുന്നതിനും പ്രൊജക്റ്റുകളിൽ സഹകരിക്കുന്നതിനും സംരംഭകാശയങ്ങൾ യാഥാർത്ഥ്യമാക്കുന്നതിനും സമാന ചിന്താഗതി പുലർത്തുന്നവർക്ക് ഒത്തുചേരാനുള്ള ഇടമാണ് ഫ്രീഡം സ്‌ക്വയർ. ജില്ലകൾ കേന്ദ്രീകരിച്ച് ഫ്രീഡം സ്‌ക്വയറുകൾ സ്ഥാപിക്കാനും ധാരണയായിട്ടുണ്ട്.

ടൂറിസം വകുപ്പും കെഎസ്‌യുഎമ്മും തമ്മിൽ ഒപ്പുവെച്ച ധാരണാപത്രത്തിലെ പ്രധാന പദ്ധതികളിലൊന്നാണ് ‘ഫ്രീഡം സ്‌ക്വയർ’.  കോ വർക്കിങ് സ്പേസ്, സൗജന്യ ഭക്ഷണം, അതിവേഗ ഇൻ്റർനെറ്റ്, താമസ സൗകര്യം തുടങ്ങിയവ അടങ്ങുന്ന സ്ത്രീ-സൗഹൃദ കേന്ദ്രങ്ങൾ കൂടിയായാണ് ഫ്രീഡം സ്‌ക്വയറുകൾ വിഭാവനം ചെയ്യപ്പെട്ടിട്ടുള്ളത്. സ്ക്വയറുകളിലേക്ക് ആക്‌സസ് ഉള്ള വ്യക്തികൾക്ക് ആശയങ്ങൾ സ്വതന്ത്രമായി ചർച്ച ചെയ്യാനും ഉൽപന്നങ്ങളും പ്രൊജക്റ്റുകളും വികസിപ്പിക്കാനും സമാന ചിന്താഗതിക്കാരുമായി നെറ്റ്‌വർക്ക് ചെയ്യാനും അവസരമൊരുക്കും.

കേരളത്തിൻ്റെ വിനോദ സഞ്ചാര മേഖലയിൽ നൂതനാശയങ്ങൾ, സംരംഭകത്വം, സാങ്കേതികവിദ്യ എന്നിവയിലൂടെ പരിവർത്തനം സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് കെഎസ്‌യുഎമ്മും ടൂറിസം വകുപ്പും സഹകരിക്കുന്നത്. ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസിൻ്റെ സാന്നിധ്യത്തിൽ ടൂറിസം ഡയറക്ടർ ശിഖ സുരേന്ദ്രനും കെഎസ്‌യുഎം സിഇഒ അനൂപ് അംബികയുമാണ് ധാരണാപത്രം ഒപ്പുവെച്ചത്. 

Kerala Tourism and KSUM launch ‘Freedom Squares’ to foster innovation, entrepreneurship, and collaboration among youth, with co-working spaces and startup-friendly facilities.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version