2024ലെ ഐസിസി ടെസ്റ്റ് ക്രിക്കറ്ററായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ് ഇന്ത്യൻ പേസർ ജസ്പ്രീത് ബുമ്ര. ഐസിസി ടെസ്റ്റ് ക്രിക്കറ്ററായി തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ ഇന്ത്യൻ പേസറായ ബുമ്രയുടെ ആസ്തി പരിശോധിക്കാം. ദേശീയ മാധ്യമമായ സീ ന്യൂസ് റിപ്പോർട്ട് പ്രകാരം 60 കോടി രൂപയാണ് 2025ൽ താരത്തിന്റെ ആസ്തി.
ബിസിസിഐ കരാർ, മാച്ച് ഫീസ്, ഐപിഎൽ കരാർ, ബ്രാൻഡ് എൻഡോർസ്മെന്റുകൾ എന്നിവയിലൂടെയാണ് ബുമ്രയുടെ ആസ്തി വർധിക്കുന്നത്. ബിസിസിഐ ഗ്രേഡ് എ കരാറിലുള്ള താരമാണ് ബുമ്ര. ഗ്രേഡ് ഏയിൽ ഉള്ളവർക്ക് വർഷം അഞ്ച് കോടി രൂപയാണ് ബിസിസിഐ നൽകുന്നത്. ഈ വാർഷിക ഫീസ് കൂടാതെ ഓരോ മത്സരത്തിലും മാച്ച് ഫീ ഇനത്തിലും താരത്തിന് വൻ സംഖ്യ ലഭിക്കുന്നുണ്ട്. ടെസ്റ്റ് മത്സരത്തിന് 15 ലക്ഷം, ഏകദിനത്തിന് ഏഴ് ലക്ഷം, ടി20ക്ക് മൂന്ന് ലക്ഷം എന്നിങ്ങനെയാണ് മാച്ച് ഫീസ്.
2025 ഐപിഎല്ലിൽ 18 കോടി രൂപയ്ക്കാണ് മുംബൈ ഇന്ത്യൻസ് ബുമ്രയെ നിലനിർത്തിയത്. 2013 മുതൽ 2024 വരെ ഐപിഎല്ലിൽ നിന്നുമാത്രം താരം 68 കോടി രൂപയോളം സമ്പാദിച്ചിട്ടുണ്ട്. Asics, Boat, OnePlus തുടങ്ങിയവയാണ് താരം ഐക്കൺ താരമായി എത്തുന്ന പ്രധാന ബ്രാൻഡുകൾ. ഒരു ബ്രാൻഡിന് രണ്ട് കോടി രൂപ വരെയാണ് ബുമ്ര നിലവിൽ ബ്രാൻഡിങ്ങിനായി ഈടാക്കുന്നത്.
സ്പോർട്സ് ജേർണലിസ്റ്റും അവതാരകയുമായ സഞ്ജന ഗണേഷനാണ് ബുമ്രയുടെ ഭാര്യ. ടെലിവിഷൻ രംഗത്തെ കരിയറിലൂടെ എട്ട് കോടിയോളം രൂപയുടെ ആസ്തി സഞ്ജനയ്ക്കുമുണ്ട്. ഇങ്ങനെ ബുമ്ര-സഞ്ജന ദമ്പതികളുടെ ആകെ ആസ്തി 68 കോടിയോളം രൂപയാണ്.
Jasprit Bumrah and Sanjana Ganesan’s combined net worth is ₹68 crore in 2025. Explore their earnings, luxury homes, and car collection.