അതിസമ്പന്നർക്ക് പേര് കേട്ട രാജ്യമല്ല അഫ്ഗാനിസ്ഥാൻ. സാമ്പത്തികമായി പിന്നോക്കാവസ്ഥയിലുള്ള രാജ്യത്തെ അപൂർവം കോടീശ്വരൻമാരിൽ ഒരാളാണ് മിർവൈസ് അസീസി. യുദ്ധത്തിൽ ഛിന്നഭിന്നമായ അഫ്ഗാനിൽ നിന്നും പലായനം ചെയ്ത് യുഎഇയിലെത്തിയ അസീസി ഇന്ന് യുഎഇയിലെ അതിസമ്പന്നരിൽ പ്രമുഖനാണ്. അസീസി ഗ്രൂപ്പ് ഓഫ് കമ്പനീസ് സ്ഥാപകനും ചെയർമാനുമായ അദ്ദേഹം ലോകത്തിലെ ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ കെട്ടിടമായ ബുർജ് അസീസിയുടെ നിർമാണത്തിന്റെ പേരിൽ വാർത്തകളിൽ നിറഞ്ഞു. 2024ൽ ആരംഭിച്ച ബുർജ് അസീസിയുടെ നിർമാണം 2028ൽ പൂർത്തിയാകും.
ധനകാര്യം, നിക്ഷേപം, റിയൽ എസ്റ്റേറ്റ്, ഹോസ്പിറ്റാലിറ്റി എന്നിവയുൾപ്പെടെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന അസീസി ഗ്രൂപ്പ് 1989ലാണ് സ്ഥാപിതമായത്. അഫ്ഗാൻ-സോവിയറ്റ് യുദ്ധത്തെ തുടർന്ന് ജന്മനാട്ടിൽ നിന്നും പലായനം ചെയ്യണ്ടി വന്ന അസീസി ദുബായിൽ തന്റെ
ബിസിനസ് സ്വപ്നങ്ങൾക്ക് തുടക്കം കുറിച്ചു.
ഇന്ന് അസീസി ഡെവലപ്മെന്റ് എന്ന അജ്ജേഹത്തിന്റെ നിർമാണ സംരംഭത്തിന് മാത്രം 12 ബില്യൺ ഡോളർ മൂല്യമുണ്ട്. 200ലധികം പ്രോജക്ടുകളുള്ള കമ്പനി യുഎഇയിലെ ഏറ്റവും സ്വാധീനമുള്ള സ്വകാര്യ റിയൽ എസ്റ്റേറ്റ് ഡെവലപ്പർമാരിൽ ഒന്നാണ്. ഇതിനു പുറമേ അസീസി ഇൻവെസ്റ്റ്മെന്റ്, അസീസി ബാങ്ക്, അസീസി ഹോസ്പിറ്റാലിറ്റി, അസീസി ഫൗണ്ടേഷൻ തുടങ്ങി എണ്ണിയാലൊടുങ്ങാത്ത സംരംഭങ്ങളാണ് അസീസി ഗ്രൂപ്പിനു കീഴിലുള്ളത്.
1980കളുടെ അവസാനത്തിൽ വെറും 50000 രൂപയ്ക്കാണ് അസീസി ദുബായിൽ തന്റെ ബിസിനസ് സംരംഭം ആരംഭിച്ചത്. ഇന്ന് അസീസി ഗ്രൂപ്പിന്റെ ആകെ മൂല്യം 3400 കോടി രൂപയോളമാണ്.
Discover the inspiring journey of Mirwaiz Azizi, from a refugee to a billionaire businessman in the UAE. Founder of Azizi Group, he built a business empire across finance, real estate, and investment while giving back to Afghanistan.