ഇന്ത്യൻ ഫാഷൻ ലോകത്തെ ആഢംബരത്തിന്റേയും പാരമ്പര്യ തനിമയുടേയും അവസാന പേരാണ് സബ്യസാചി മുഖർജിയുടേത്. ഫാഷൻ ലോകത്തേക്കുള്ള തന്റെ കാൽവെയ്പ്പിന്റെ ഇരുപത്തിയഞ്ചാം വാർഷികം ആഘോഷിക്കുകയാണ് ഫാഷൻ-ജ്വല്ലറി ഡിസൈൻ രംഗത്തെ അതികായനായ സബ്യസാചി. ഇന്ന് ലോകമെങ്ങുമുള്ള സെലിബ്രിറ്റികളുടെ ഇഷ്ട ഡിസൈനാണ് ഫാഷൻ ലോകത്ത് സബ്യസാചി തീർക്കുന്നത്. എന്നാൽ അതികഠിനമായ ജീവിതവഴികളിലൂടെ കടന്നുവന്നാണ് അദ്ദേഹം ഇന്നു കാണുന്ന വിജയത്തേരിൽ ഏറിയത്.

കൊൽക്കത്തയിൽ ജനിച്ച സബ്യസാചിയുടെ മാതാപിതാക്കൾ ബംഗ്ലാദേശിൽ നിന്നുമുള്ള അഭയാർത്ഥികളായിരുന്നു. ചെറുപ്പം മുതലേ വസ്ത്രങ്ങൾ ഡിസൈൻ ചെയ്യുന്നതിൽ സബ്യസാചി കഴിവ് തെളിയിച്ചു. സാമ്പത്തിക പരാധീനതകൾക്ക് ഇടയിലും അദ്ദേഹം പഠന-പഠനേതര രംഗത്തു മികവ് കാട്ടി. എന്നാൽ ദാരിദ്ര്യത്തേക്കാളും വലിയ മറ്റൊരു മഹാവ്യാധി സബ്യസാചിയെ കാത്തിരിപ്പുണ്ടായിരുന്നു-വിഷാദം. വിഷാദത്തിന്റെ ഉച്ഛാവസ്ഥയിൽ സബ്യസാചി ആത്മഹത്യയ്ക്ക് ശ്രമിച്ചു, പരാജിതനായി. പിന്നീട് അദ്ദേഹം കൊൽക്കത്ത നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജിയിൽ നിന്നും ബിരുദം നേടി.

ബിരുദാനന്തരം സബ്യസാചി ഫാഷൻ ഡിസൈനിങ് സംരംഭമായി കൊണ്ടുപോകാൻ തീരുമാനിച്ചു. ഇന്ത്യൻ ഫാഷൻ ലോകം അത്രയൊന്നും പുരോഗമിച്ചിട്ടില്ലാത്ത തൊണ്ണൂറുകളായിരുന്നു അത്. അക്കാലത്തിലേക്കാണ് വെറും ഭംഗിയുള്ള വസ്ത്രങ്ങൾക്ക് പകരം സ്വയം കഥ പറയുന്ന പാരമ്പര്യ ഡിസൈനുകളുമായി സബ്യസാചിയുടെ രംഗപ്രവേശം. അതൊരു അവതാരം തന്നെയായി. ഇന്ന് ന്യൂയോർക്ക് മുതൽ ന്യൂഡൽഹി വരെ നിരവധി ഷോറൂമുകളുള്ള മഹാപ്രസ്ഥാനമാണ് സബ്യസാചി. 114 കോടി രൂപയാണ് സബ്യസാചി മുഖർജിയുടെ നിലവിലെ ആസ്തി.

Celebrating 25 years of Sabyasachi Mukherjee’s journey in fashion—from humble beginnings in Kolkata to becoming a global luxury icon. His story of resilience, creativity, and heritage continues to inspire.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version