ആദായനികുതിയിൽ ചരിത്ര തീരുമാനവുമായി ബജറ്റ്

ഇടത്തരക്കാർക്ക് ആദായ നികുതിയിൽ വൻ ഇളവുമായി കേന്ദ്ര ബജറ്റ്. 12 ലക്ഷം വരെ വരുമാനമുള്ളവരെ ആദായ നികുതി നൽകുന്നതിൽ നിന്ന് ഒഴിവാക്കിയ ചരിത്രപരമായ തീരുമാനമാണ് ബജറ്റിലുള്ളത്. പുതിയ ആദായ നികുതി സ്ലാബുകളിൽ കുറഞ്ഞത് 70000 രൂപ കിഴിവ് കിട്ടുന്ന തരത്തിലുള്ള മാറ്റങ്ങളും ധനമന്ത്രി നിർമല സീതാരാമൻ ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്. ശമ്പള വരുമാനമുള്ളവർക്ക് 75000 രൂപയുടെ കിഴിവുമുണ്ടാകും. ഇതനുസരിച്ച് 12,75,000 വരുമാനമുള്ളവർക്ക് ആദായ നികുതി പൂജ്യമായിരിക്കും.

18 ലക്ഷം വരെ വരുമാനമുള്ളവർക്ക് 80,000 രൂപയും, 25 ലക്ഷം വരെ വരുമാനമുള്ളവർക്ക് 1,10,000 വരെയും ലാഭിക്കാം. ടിഡിഎസ് പിടിക്കാനുള്ള മുതിർന്ന പൗരന്മാരുടെ വരുമാന പരിധി 50,000 നിന്ന് ഒരു ലക്ഷം രൂപയാക്കി. ഭവന വായ്പയ്ക്ക് ടിഡിഎസ് ഈടാക്കാതിരിക്കാനുള്ള പരിധി 2.4 ലക്ഷത്തിൽ നിന്ന് 6 ലക്ഷമാക്കിയും ഇത്തവണത്തെ കേന്ദ്ര ബജറ്റ് ഉയർത്തിയിട്ടുണ്ട്. 

Discover the key highlights of the Union Budget 2025, with significant income tax reforms that aim to provide relief to middle-class taxpayers, simplify taxation, and boost economic growth.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version