ഇന്ത്യയിലെ മുൻനിര കൺസ്യൂമർ ഇലക്ട്രോണിക്സ് ബ്രാൻഡായ ബോട്ടിൻ്റെ സഹസ്ഥാപകനും സിഎംഒയുമാണ് അമൻ ഗുപ്ത. ഷാർക്ക് ടാങ്ക് ഇന്ത്യ നിക്ഷേപകൻ എന്ന നിലയിലും പ്രശസ്തനായ അദ്ദേഹം സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റത്തിൽ വമ്പൻ നിക്ഷേപങ്ങൾ നടത്തിയിട്ടുണ്ട്. 2016ലാണ് അദ്ദേഹം boAt എന്ന ഓഡിയോ ഉൽപ്പന്നങ്ങളുടേയും മറ്റ് ഇലക്ട്രോണിക് ആക്സസറികളുടേയും സംരംഭം ആരംഭിച്ചത്. സ്റ്റൈലിഷ് ഡിസൈനും മിതമായ വിലയും കാരണം ബ്രാൻഡ് പെട്ടെന്ന് ജനപ്രിയമായി. 2024ഓടെ, വെറും എട്ട് വർഷം കൊണ്ട് കമ്പനിയുടെ മൂല്യം 10,500 കോടി രൂപയായി. 2024ലെ കണക്കനുസരിച്ച് അമൻ ഗുപ്തയുടെ ആകെ ആസ്തി 720 കോടി രൂപയാണ്.

ബോട്ടിൻ്റെ വിജയത്തിനൊപ്പം ഷാർക്ക് ടാങ്ക് ഇന്ത്യയിലെ വിവിധ സ്റ്റാർട്ടപ്പുകളിലെ നിക്ഷേപവുമാണ് അമന്റെ സമ്പത്തിന്റെ ഏറിയ പങ്കും. സാങ്കേതികവിദ്യ, ഫാഷൻ, ആരോഗ്യം തുടങ്ങി നിരവധി മേഖലകളിൽ അദ്ദേഹം ഇത്തരത്തിൽ നിക്ഷേപം നടത്തിയിട്ടുണ്ട്. ഇങ്ങനെ തൻ്റെ നിക്ഷേപങ്ങളിലൂടെയും നവീകരണത്തോടുള്ള പ്രതിബദ്ധതയിലൂടെയും അമൻ ഗുപ്ത ഭാവി സംരംഭകരെ പ്രചോദിപ്പിക്കുന്നു.

ആഢംബര കാറുകൾ, വമ്പൻ വീടുകൾ, യാത്രകൾ എന്നിവയാൽ സമ്പന്നമായ ജീവിതശൈലിയാണ് അമൻ ഗുപ്തയുടേത്. ഫാഷനോടും ഫിറ്റ്‌നസിനോടും ഉള്ള തൻ്റെ ഇഷ്ടം അദ്ദേഹം പലപ്പോഴും സമൂഹമാധ്യമങ്ങളിലൂടെ പ്രകടിപ്പിക്കാറുണ്ട്.
Discover Aman Gupta’s journey from co-founding boAt to becoming a leading investor on Shark Tank India. Explore his net worth, lifestyle, and investment strategies.
