അബുദാബി ബിഗ് ടിക്കറ്റിൽ നിലയ്ക്കാതെ ‘മലയാളിഭാഗ്യം’. ഖത്തറിൽ ജോലി ചെയ്യുന്ന മഞ്ജു അജിത കുമാറാണ് അബുദാബി ബിഗ് ടിക്കറ്റിൻ്റെ ജനുവരിയിലെ വീക്ക്ലി ഇ-ഡ്രോയിൽ വിജയിയായത്. ഒരു മില്യൺ ദിർഹമാണ് (2,35,66,980 രൂപ) അദ്ദേഹത്തിന് സമ്മാനമായി ലഭിക്കുക. 20 വർഷത്തോളമായി ഖത്തറിൽ അക്കൗണ്ടൻ്റായി ജോലി ചെയ്യുന്ന വ്യക്തിയാണ് മഞ്ജു അജിത കുമാർ. കഴിഞ്ഞ പത്ത് വർഷത്തോളമായി കൂട്ടുകാരുമൊത്ത് ടിക്കറ്റ് എടുത്തിരുന്ന മഞ്ജു ഇത്തവണ ഒറ്റയ്ക്ക് എടുത്ത ടിക്കറ്റിനാണ് ഭാഗ്യം തുണച്ചത് എന്ന സവിശേഷതയും ഉണ്ട്.
വിജയിയായത് ഇപ്പോഴും വിശ്വസിക്കാനാവുന്നില്ലെന്നും ആശ്ചര്യകരമായ വാർത്തയാണ് ഇതെന്നുമാണ് മഞ്ജുവിന്റെ പ്രതികരണം. ഫോൺ കോൾ വന്നപ്പോൾ തട്ടിപ്പായിരിക്കും എന്നാണ് കരുതിയതെന്നും ഔദ്യോഗിക വെബ്സൈറ്റ് പരിശോധിച്ച് സ്ഥിരീകരിച്ച ശേഷമാണ് സത്യമാണെന്ന് ഉറപ്പാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
സമ്മാനത്തുക കുട്ടികളുടെ വിദ്യാഭ്യാസത്തിനായും മാതാപിതാക്കളെ സഹായിക്കാനും മാറ്റിവെയ്ക്കുമെന്നും അദ്ദേഹം അറിയിച്ചു.
Manju Ajitha Kumar, a 53-year-old Indian expat from Kerala, wins Dh1 million in Big Ticket’s last weekly draw. He plans to invest in his children’s education and continue playing.