ഒന്നാം വാർഷികാഘോഷ നിറവിലാണ് അബുദാബിയിലെ ബാപ്സ് ഹിന്ദു ക്ഷേത്രം (BAPS Hindu Mandir). മധ്യപൂർവദേശത്തെ ഏറ്റവും വലിയ പരമ്പരാഗത ഹിന്ദു ശിലാക്ഷേത്രമാണ് ബാപ്സ്. ഒരു വർഷം കൊണ്ട് 22 ലക്ഷം സന്ദർശകർ ക്ഷേത്രം സന്ദർശിച്ചതായി ബാപ്സ് ക്ഷേത്രം പ്രതിനിധി ബ്രഹ്മ വിഹാരി ദാസ് പറഞ്ഞു.
![](https://channeliam.com/wp-content/uploads/2025/02/BAPS-Hindu-Mandir-Inauguration-C-1024x576.webp)
ക്ഷേത്രത്തിന്റെ വാർഷികം വിവിധ സാംസ്കാരിക പരിപാടികളോടെയും ചടങ്ങുകളോടെയും ആഘോഷിക്കുകയാണ് വിശ്വാസികൾ. ‘പഥോത്സവ്’ എന്ന പേരിലാണ് വാർഷികാഘോഷത്തിന്റെ പുണ്യ ചടങ്ങുകൾ സംഘടിപ്പിച്ചിരിക്കുന്നത്. ഇതിനായി കഴിഞ്ഞ ദിവസം പതിനായിരത്തോളം ഭക്തരും വളണ്ടിയർമാരും ക്ഷേത്രത്തിൽ ഒത്തുകൂടി.
അബുദാബിയിലെ അബു മുറൈഖയിൽ പണികഴിപ്പിച്ച ബാപ്സ് ഹിന്ദു ക്ഷേത്രം 2024 ഫെബ്രുവരി 24നാണ് പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തത്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ആത്മീയ ഗുരു മഹന്ത് സ്വാമി മഹാരാജും ചേർന്നായിരുന്നു ക്ഷേത്രത്തിന്റെ ഉദ്ഘാടന കർമം നിർവഹിച്ചത്.
![](https://channeliam.com/wp-content/uploads/2025/02/image-6-1-1024x576.webp)
പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തതു മുതൽ ഐക്യത്തിന്റെ പ്രതീകം എന്ന നിലയിലാണ് ക്ഷേത്രം വാഴ്ത്തപ്പെടുന്നത്. വ്യത്യസ്ത ആചാരങ്ങളും വിശ്വാസങ്ങളും പഠിക്കാനും മനസ്സിലാക്കാനുമുള്ള ഇടമായാണ് ബാപ്സ് ക്ഷേത്രം നിലകൊള്ളുന്നത്. പ്രാർത്ഥനയ്ക്കൊപ്പം പരമ്പരാഗത ശിലാ രൂപങ്ങൾ കാണാനും അപൂർവ വാസ്തുവിദ്യകൾ മനസ്സിലാക്കാനുമായി നിരവധി പേരാണ് ദിവസവും ക്ഷേത്രം സന്ദർശിക്കുന്നത്.
The BAPS Hindu Mandir in Abu Dhabi celebrated its first anniversary with over 10,000 devotees. Since its opening in February 2024, the temple has welcomed 2.2 million visitors, symbolizing cultural unity and spiritual harmony.