അണ്ടർ ഗ്രാജ്വേറ്റ്, പോസ്റ്റ് ഗ്രാജ്വേറ്റ് വിദ്യാർഥികൾക്ക് ഗവേഷണ പരിചയത്തിനായി പാലക്കാട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (IIT) സമ്മർ ഇന്റേൺഷിപ്പ് സംഘടിപ്പിക്കുന്നു. മെയ് മാസത്തിൽ ആരംഭിക്കുന്ന, ആറാഴ്ച നീണ്ടുനിൽക്കുന്ന റെസിഡൻഷ്യൽ പ്രോഗ്രാമാണ് സംഘടിപ്പിക്കുന്നത്. തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികൾക്ക് ഹാർഡ്‌വെയർ-സോഫ്റ്റ്‌വെയർ അനാലിസിസ് ടൂൾ അടക്കമുള്ള നിരവധി ഗവേഷണ മേഖലകളെക്കുറിച്ച് കൂടുതൽ അറിയാൻ അവസരമൊരുക്കും.

സയൻസ്, എൻജിനീയറിങ്, ഹ്യുമാനിറ്റീസ് വിഭാഗങ്ങളിലെ ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾ, നാല്/അഞ്ച് വർഷ ഇന്റഗ്രേറ്റഡ് മാസ്റ്റേഴ്‌സ് പ്രോഗ്രാം വിദ്യാർഥികൾ എന്നിവർക്ക് സമ്മർ ഇന്റേൺഷിപ്പ് പരിപാടിയിലേക്ക് അപേക്ഷിക്കാം. ഇതോടൊപ്പം എഞ്ചിനീയറിങ്, ടെക്നോളജി, സയൻസ് വിഭാഗങ്ങളിലുള്ള മൂന്ന്/നാല് വർഷ ബിരുദ വിദ്യാർഥികൾക്കും ഇൻ്റേൺഷിപ്പിനായി അപേക്ഷിക്കാൻ അവസരമുണ്ട്. യോഗ്യരായ വിദ്യാർത്ഥികൾക്ക് മാർച്ച് 18ന് മുൻപ് സമ്മർ ഇന്റേൺഷിപ്പിനായി അപേക്ഷിക്കാം.

ഇന്റേൺഷിപ്പ് കാലയളവിൽ 12,000 രൂപ വരെ പ്രതിമാസ സാമ്പത്തികസഹായം അനുവദിക്കും. ഐഐടി ഹോസ്റ്റലിൽ താമസസൗകര്യവും ലഭ്യമാണ്. റൂം വാടക, ഭക്ഷണച്ചിലവ് എന്നിവ വിദ്യാർത്ഥികൾ തന്നെ വഹിക്കണം. കൂടുതൽ വിവരങ്ങൾക്കായി പാലക്കാട് ഐഐടിയുടെ ഔദ്യോഗിക വെബ്സൈറ്റ് ആയ sun.iitpkd.ac.in സന്ദർശിക്കാം.  

Apply for IIT Palakkad’s six-week summer internship program to gain research experience in hardware-software analysis and more. Open to postgraduate and undergraduate students in science, engineering, and humanities.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version