പ്രമുഖ സംരംഭകനും ഡിജിറ്റൽ പേയ്മെന്റ് ആപ്പായ BharatPe സഹസ്ഥാപകനുമാണ് അഷ്നീർ ഗ്രോവർ. ബിസിനസ് റിയാലിറ്റി ടെലിവിഷൻ ഷോയായ ഷാർക്ക് ടാങ്ക് ഇന്ത്യയുടെ ജഡ്ജ് കൂടിയായിരുന്നു അദ്ദേഹം. നിരവധി സംരംഭങ്ങളും നിക്ഷേപങ്ങളുമുള്ള അദ്ദേഹം ആഢംബര ജീവിതത്തിന്റെ കാര്യത്തിലും വാർത്തയിൽ ഇടം പിടിക്കാറുണ്ട്. ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് അനുസരിച്ച് 21,300 കോടി രൂപയുടെ ബിസിനസ് സാമ്രാജ്യമാണ് അദ്ദേഹത്തിന്റേത്.
![](https://channeliam.com/wp-content/uploads/2025/02/Imagedft9-1589467878851-1024x512.webp)
ഡൽഹിയിൽ ജനിച്ച അഷ്നീർ ഡൽഹി ഐഐടി, അഹമ്മദാബാദ് ഐഐഎം എന്നിവിടങ്ങളിലെ വിദ്യാഭ്യാസത്തിനു ശേഷമാണ് സംരംഭക രംഗത്തേക്ക് ചുവടുവെച്ചത്. ഫിൻടെക് രംഗത്ത് ശ്രദ്ധ കേന്ദ്രീകരിച്ച അദ്ദേഹത്തിന്റെ സംരംഭങ്ങൾ പെട്ടെന്ന് അഭിവൃദ്ധി പ്രാപിച്ചു.
![](https://channeliam.com/wp-content/uploads/2025/02/ashneer-salluboi_d-1024x576.webp)
നിരവധി തന്ത്രപ്രധാനമായ നിക്ഷേപങ്ങളിലൂടെയാണ് അഷ്നീർ തന്റെ ആസ്തി വളർത്തിയത്. ഷാർക്ക് ടാങ്ക് ഇന്ത്യയിൽ ഉണ്ടായിരുന്ന സമയത്ത് അനവധി പുതുസംരംഭങ്ങളിൽ അദ്ദേഹം വൻ തുക നിക്ഷേപിച്ചു. ഇതെല്ലാം അഷ്നീറിന് മികച്ച ലാഭം നൽകി.
![](https://channeliam.com/wp-content/uploads/2025/02/ive-got-my-teams-back-ashneer-gr-1024x768.webp)
ഡൽഹിയിൽ 18000 സക്വയർ ഫീറ്റുള്ള കൂറ്റൻ വീട്ടിലാണ് അദ്ദേഹം താമസിക്കുന്നത്. കോടികൾ വില വരുന്ന വീട്ടിൽ ലക്ഷങ്ങൾ വില വരുന്ന പെയിന്റിങ് കലക്ഷനുമുണ്ട്. വാഹന പ്രേമി കൂടിയായ അഷ്നീരിന്റെ ശേഖരത്തിൽ Mercedes Maybach S650, Porsche Cayman, Audi A6, Mercedes Benz GLS 350 എന്നുതുടങ്ങി നിരവധി ആഢംബര വാഹനങ്ങളും ഉണ്ട്.
Discover the opulent lifestyle of Ashneer Grover, former Shark Tank India judge and successful entrepreneur. Explore his multi-crore Delhi mansion, impressive car collection, extravagant vacations, and smart investments contributing to his astounding net worth of ₹21,300 crore. Dive into his family life, passion for luxury cars, and journey to becoming a business tycoon.