ഏഴ് ഭാഷകളുടെ നാട് അഥവാ സപ്തഭാഷാ സംഗമഭൂമി എന്നറിയപ്പെടുന്ന ജില്ലയാണ് കാസർകോട്. മലയാളത്തിന് പുറമേ കന്നഡ, തുളു, കൊങ്കണി, ബ്യാരി, മറാഠി, ഉർദു എന്നിങ്ങനെ ഏഴ് ഭാഷകൾ സംസാരിക്കുന്നവരെ കാസർകോട് ജില്ലയിൽ കാണാനാകും. ഈ ഭാഷകൾ ജില്ലയുമായി എങ്ങനെ ബന്ധപ്പെട്ടു കിടക്കുന്നു എന്ന് നോക്കാം.
![](https://channeliam.com/wp-content/uploads/2025/02/f31e44_5848035145b949b3a43d44236-1024x682.webp)
കന്നഡ
കർണാടകയുമായി അതിർത്തി പങ്കിടുന്ന ജില്ലയാണ് കാസർകോട്. അത്കൊണ്ട് തന്നെ ജില്ലയിലെ അധിക പേരും കന്നഡ സംസാരിക്കുന്നതിൽ അത്ഭുതമില്ല. ജില്ലയിൽ ഉള്ളവരിൽ ഭൂരിഭാഗം പേർക്കും കന്നഡ എഴുതാനും വായിക്കാനും അറിയാം.
തുളു
മൂന്ന് ലക്ഷത്തിലധികം ആളുകൾ സംസാരിക്കുന്ന ദ്രാവിഡ ഭാഷയാണ് തുളു. കർണാടകയിലെ ദക്ഷിണ കന്നഡ, ഉഡുപ്പി ജില്ലകളിലും കാസർകോട് ജില്ലയിലുമാണ് തുളു സംസാരിക്കുന്നവരിൽ ഭൂരിഭാഗവുമുള്ളത്.
കൊങ്കണി
കാസർകോട്, കണ്ണൂർ, കൊച്ചി, ആലപ്പുഴ എന്നിവിടങ്ങളിലാണ് കേരളത്തിൽ കൊങ്കണി ഭാഷ മാതൃഭാഷ ആയിട്ടുള്ളവർ ധാരാളമുള്ളത്. ഇന്തോ-ആര്യൻ വിഭാഗത്തിൽപ്പെടുന്ന ഭാഷയായ കൊങ്കണി സംസാരിക്കുന്ന 70000ലധികം പേർ കേരളത്തിൽ ഉണ്ടെന്നാണ് കണക്ക്.
മറാഠി
കാസർകോട് ജില്ലയിൽ മുപ്പത്തിനായിരത്തോളം മറാഠികളുണ്ട്. കർണാടകയിലെ സൗത്ത് ക്യാനറ ജില്ലയിൽ നിന്നും കുടിയേറി വന്നവരാണ് ഇവർ.
17-18 നൂറ്റാണ്ടുകളിൽ സൗത്ത് ക്യാനറ മറാഠകൾക്കു കീഴിലായിരുന്നു.
ബ്യാരി
കേരള-കർണാടക അതിർത്തിയിലെ ലിപിയില്ലാത്ത ഭാഷയാണ് ബ്യാരി. കർണാടകയിലെ ഉള്ളാൾ പ്രദേശത്തെ മുസ്‌ലിം ജനവിഭാഗമാണ് ഈ ഭാഷ സംസാരിക്കുന്നത്. അവിടെ നിന്നും കാസർകോട്ടേക്ക് കുടിയേറിയവരുടേയും സംസാരഭാഷ ബ്യാരിയാണ്.
ഉർദു
കാസർകോടെ ഉപ്പളയിൽ നിരവധി പേരുടെ സംസാരഭാഷയാണ് ഉർദു. കർണാടകയിലെ ദക്ഷിണ കന്നട ജില്ലയിലും ഉഡുപ്പിയിലും ഉർദു സംസാരിക്കുന്ന ജനവിഭാഗങ്ങളുണ്ട്. ഇവിടെനിന്നും കുടിയേറിയ ആളുകളുടെ പിൻമുറക്കാർ ഇപ്പോഴും ഉർദുവിനെ പ്രധാന ഭാഷയായി കാണുന്നു.
Discover Kasaragod, Kerala’s northernmost district, known as the “Land of Seven Languages” for its rich linguistic diversity. Explore its cultural heritage, history, and scenic beauty.