2025 ജനുവരി മുതൽ ഒക്ടോബർ വരെ ഇന്ത്യയിൽ 4,282 ടെക് സ്റ്റാർട്ടപ്പ് പിരിച്ചുവിടലുകൾ നടന്നതായി റിപ്പോർട്ട്. ലേഓഫ്സ്.എഫ് വൈഐയാണ് (Layoffs.fyi) ടെക് ഇൻഡസ്ട്രിയിലെ പിരിച്ചുവിടലുകളെക്കുറിച്ച് കണക്ക് പുറത്തുവിട്ടിരിക്കുന്നത്. എഐയിലേക്കുള്ള മാറ്റംകൊണ്ട് നിരവധി ജോലികൾ ഓട്ടോമേറ്റഡ് ആയതാണ് പ്രധാന കാരണമായി കണക്കാക്കപ്പെടുന്നത്. ഓപറേഷനൽ സ്ട്രീംലൈനിങ്, ഓപറേഷൻസ് പ്രോഫിറ്റബിലിറ്റി, ഫണ്ടിംഗ് ഷോർട്ടേജ്, ഹൈറിങ് പോളിസികളിലെ മാറ്റം തുടങ്ങിയവയാണ് പിരിച്ചുവിടലുകൾക്കുള്ള മറ്റ് കാരണങ്ങൾ.

indian tech startup layoffs

2022ലും 2023ലും ടെക് സ്റ്റാർട്ടപ്പുകൾ കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങി. ഇതിനെത്തുടർന്ന് ഇന്ത്യയിലും മറ്റ് രാജ്യങ്ങളിലും ഫണ്ടിംഗ് ഇല്ലാതാകുകയും ആയിരക്കണക്കിന് ജീവനക്കാരെ പിരിച്ചുവിടേണ്ടി വരികയും ചെയ്തു. 2024 മുതൽ ഇന്ത്യയിൽ പിരിച്ചുവിടലുകൾ കുറഞ്ഞിട്ടുണ്ടെങ്കിലും അവ ഉയർന്ന തോതിൽത്തന്നെ തുടരുകയാണെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇലക്ട്രിക് മൊബിലിറ്റി, ഓൺലൈൻ ഗെയിമിംഗ് കമ്പനികൾ എന്നിയിൽ ഇന്ത്യയാണ് ഈ വർഷം ആഗോളതലത്തിൽ രണ്ടാമത്തെ ഉയർന്ന പിരിച്ചുവിടൽ രേഖപ്പെടുത്തിയിരിക്കുന്നതെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. അതേസമയം 2023ൽ 108 കമ്പനികളിൽ നിന്നായി 14978 പിരിച്ചുവിടലുകൾ നടന്നു. ഇതുമായി തട്ടിച്ചു നോക്കുമ്പോൾ 2025ലെ പിരിച്ചുവിടലുകൾ ഏറെ കുറവാണെന്നും റിപ്പോർട്ടിൽ പറയുന്നു.

ആഗോളതലത്തിൽ ഏറ്റവുമധികം ടെക് തൊഴിൽ പിരിച്ചുവിടലുകൾ നടത്തിയത് അമേരിക്കയാണ്. ആഗോളതലത്തിലെ പിരിച്ചുവിടലുകളുടെ ഏകദേശം 84 ശതമാനവും യുഎസ്സിലാണ്. 2025 ഒക്ടോബർ വരെ 76907 ജീവനക്കാരെയാണ് അമേരിക്ക ടെക് മേഖലയിൽ പിരിച്ചുവിട്ടത്. തൊട്ടുപിന്നാലെ 4282 പേരെയാണ് ഇന്ത്യ പിരിച്ചുവിട്ടത്. ആകെ പിരിച്ചുവിടലിന്റെ 5 ശതമാനമാണിത്. സ്വീഡൻ (3.3 ശതമാനം), കാനഡ (2.4 ശതമാനം) എന്നിവയാണ് ഏറ്റവുമധികം ടെക് പിരിച്ചുവിടലുകൾ നടന്ന മറ്റ് രാജ്യങ്ങൾ.

indian tech startups have laid off 4,282 employees in 2025, the second-highest rate globally after the us, driven by ai automation and funding issues.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version