എൻട്രി-ലെവൽ അവസരങ്ങൾ തുറന്ന് ഇന്ത്യയിലെ ഏറ്റവും വലിയ ഐടി സേവന കമ്പനിയായ ടാറ്റ കൺസൾട്ടൻസി സർവീസസ് (TCS). ടിസിഎസ്സിന്റെ ബിസിനസ് പ്രോസസിങ് സർവീസസ് (BPS) പ്രോഗ്രാമിലൂടെയാണ് കമ്പനി ആർട്സ്, കൊമേഴ്സ് ബിരുദധാരികളായ പുതുമുഖങ്ങൾക്ക് ജോലി അവസരം ഒരുക്കുന്നത്.
![](https://channeliam.com/wp-content/uploads/2025/02/content-young-woman-using-tablet-pc-1024x683.webp)
യോഗ്യത
അപേക്ഷകർ ബി.കോം, ബിഎ, ബിഎഎഫ്, ബിബിഐ, ബിബിഎ, ബിബിഎം, ബിഎംഎസ് തുടങ്ങിയ സ്ട്രീമുകളിൽ നിന്നുള്ള 3 വർഷത്തെ മുഴുവൻ സമയ ബിരുദധാരികളായിരിക്കണം. മുഴുവൻ സമയ കോഴ്സുകൾ പഠിച്ചവർക്ക് മാത്രമേ അപേക്ഷിക്കാൻ യോഗ്യതയുള്ളൂ. പാർട്ട് ടൈം അല്ലെങ്കിൽ കറസ്പോണ്ടൻസ് കോഴ്സുകൾ പരിഗണിക്കുന്നതല്ല. 18-28 വയസ്സാണ് പ്രായപരിധി.
![](https://channeliam.com/wp-content/uploads/2025/02/2560px-Tata_Consultancy_Services-1024x412.webp)
യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് ടിസിഎസ് ഔദ്യോഗിക കരിയർ പോർട്ടൽ വഴി ബിപിഎസ് നിയമനത്തിന് അപേക്ഷിക്കാം. അപേക്ഷാ ഫോമിൽ വിദ്യാഭ്യാസപരവും വ്യക്തിഗതവുമായ വിവരങ്ങൾ കൃത്യമായി പൂരിപ്പിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കുക. കൂടുതൽ വിവരങ്ങൾക്ക് https://www.tcs.com/careers/india/tcs-bps-hiring-batch-2025 എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
Tata Consultancy Services (TCS) is hiring fresh graduates under its BPS program for entry-level roles in Arts and Commerce. Check eligibility and apply now!