ഇന്ത്യയുടെ സമുദ്ര കയറ്റുമതി, ട്രാൻസ്ഷിപ്മെന്റ് ഹബ്ബ്, വ്യവസായ വികസനം എന്നിവയിൽ നിർണ്ണായകമായി മാറുകയാണ് അദാനി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഏക ആഴക്കടൽ കണ്ടെയിനർ പോർട്ടാണ് നമ്മുടെ വിഴിഞ്ഞം. 24 മീറ്റർ പ്രകൃത്യാ ആഴമുള്ള തുറമുഖം, 10 നോട്ടിക്കൽ മൈൽ മാത്രം അകലെയുള്ള അന്താരാഷ്ട്ര ജലപാത. സാധ്യതകളുടെ ചാകര തുറക്കുകയാണ് വിഴിഞ്ഞം തുറമുഖം. കോളംബോ, ദുബായ്, സിംഗപ്പൂർ തുടങ്ങിയ അന്താരാഷ്ട്ര തുറമുഖങ്ങളെ ആശ്രയിക്കാതെ, കയറ്റുമതിയും ഇറക്കുമതിയും കൂടുതൽ കാര്യക്ഷമമാകാൻ നമ്മുടെ രാജ്യത്തിനാകെ അവസരം തുറന്നിടുകയാണ് വിഴിഞ്ഞം.
![](https://channeliam.com/wp-content/uploads/2025/02/image-8-1024x683.webp)
സിംഗപ്പൂർ ഈ നിലയിൽ വളർന്നത് ട്രാൻഷിപ്മെന്റ് വ്യവസായത്തിലൂടെയാണ്. സ്ഥലപരിമിതി അവർക്ക് ഉണ്ടായിരുന്നില്ല, വേഗത്തിലുള്ള കാർഗോ നീക്കത്തിനായി അവർ വികസിപ്പിച്ചത് മികച്ച എക്കോസിസ്റ്റമായിരുന്നു. ഒരു രാജ്യമെന്ന നിലയിൽ നമുക്ക് മികച്ച പോർട്ട് ഇൻഫ്രാസ്ട്രക്ചർ ഉണ്ടായേപറ്റൂ. ഈ സാഹചര്യത്തിലാണ് അദാനി പോർട്ട്സ് ആദ്യഘട്ട നിർമ്മാണം പൂർത്തിയാക്കിയ വിഴിഞ്ഞം ശ്രദ്ധ ആകർഷിക്കുന്നത്.
![](https://channeliam.com/wp-content/uploads/2025/02/image-4-1-1024x683.webp)
ലോകമാകെയുള്ള എക്സ്പോർട്ടേഴ്സ് വിഴിഞ്ഞം തുറമുഖത്തെ ഒരു ഗേറ്റ് വേ ആയി കാണുന്നു. ഇത് കേരളത്തിന് എങ്ങനെ ഗുണകരമാകും എന്ന് പരിശോധിക്കുമ്പോൾ, കേരള സർക്കാരിന്റെ വളരെ അഗ്രിസീവായ ഇൻഡസ്ട്രിയൽ പോളിസിയും കൂടി പരിഗണിച്ചാൽ ലോജിസ്റ്റിക്സ് പാർക്കുൾപ്പെടെ വിഴിഞ്ഞത്തിന്റെ ഭാഗമായി വരുന്ന വികസനം വളരെ വലുതായിരിക്കും. കയറ്റുമതി ലക്ഷ്യമിട്ടുള്ള വ്യവസായം കൂടുതലായി വന്നുതുടങ്ങും. റോമെറ്റീരിയൽസ് ഇറക്കുമതിചെയ്ത്, പ്രൊഡക്റ്റായി വികസിപ്പിച്ച് കയറ്റുമതി ചെയ്യാവുന്ന സംരംഭങ്ങൾക്ക് വിഴിഞ്ഞം സാധ്യത കൂട്ടും. ഒരു വലിയ ഇൻഡസ്ട്രിയൽ മേഖലയായി സംസ്ഥാനത്തെ മാറ്റിയെടുക്കാൻ വിഴിഞ്ഞം സഹായിക്കും. അതായത്, ലോജിസ്റ്റിക്സ് പാർക്കുകൾ, ലോജിസ്റ്റിക്സ് പ്രക്രിയകളുടെ ഭാഗമായ പൂർത്തീകരണ കേന്ദ്രങ്ങൾ, അതിനെ തുടർന്നുള്ള കയറ്റുമതി സാധ്യമായ ബിസിനസ്സുകൾ അങ്ങനെ പുതിയ ഒരു വ്യവസായവത്കരണത്തിന് കേരളത്തെ വിഴിഞ്ഞം പ്രാപ്തമാക്കും- അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡിന്റെ CEO, പ്രദീപ് ജയരാമൻ വ്യക്തമാക്കുന്നു.
![](https://channeliam.com/wp-content/uploads/2025/02/image-5-2-1024x683.webp)
ദക്ഷിണേഷ്യയിലെ ഏതാണ്ട് പൂർണ്ണമായും ഓട്ടോമേറ്റഡായ ആദ്യ തുറമുഖമെന്ന പെരുമയിലാണ് കേരളത്തിന്റെ വിഴിഞ്ഞം. ഒരു ഷിപ്പ് തീരത്ത് അടുക്കുന്ന സമയം മുതൽ കണ്ടെയിനർ നീക്കം വരെ പൂർണ്ണമായും ഓട്ടോമേറ്റഡായി കൈകാര്യം ചെയ്യുന്ന വിഴിഞ്ഞം, ഇന്ത്യൻ മാരിടൈം ചരിത്രത്തിലെ നാഴികക്കല്ലായി മാറുകയാണ്. കൊമേഷ്യൽ ഓപ്പറേഷൻ തുടങ്ങി മൂന്ന് മാസത്തിനകം മൂന്നരലക്ഷത്തോളം കണ്ടെയിനർ ഹാൻഡിൽ ചെയ്യാനായി എന്ന റെക്കോർഡ് നേട്ടവും വിഴിഞ്ഞത്തിന് സ്വന്തമാണ്.
![](https://channeliam.com/wp-content/uploads/2025/02/image-6-2-1024x768.webp)
ആധുനിക കണ്ടെയ്നർ ഹാൻഡ്ലിംഗ് എക്യുപ്മെന്റുകളും, വെസ്സൽ ട്രാഫിക് മാനേജ്മെന്റ് സിസ്റ്റവും, ലോകോത്തര ഓട്ടോമേഷൻ സംവിധാനവും ഉള്ള ഇന്ത്യയിലെ തന്നെ ആദ്യ പോർട്ടാണ് വിഴിഞ്ഞം. കപ്പലുകൾക്ക് ട്രാൻസിറ്റ് സമയം കുറയ്ക്കാൻ വിഴിഞ്ഞം വഴിയൊരുക്കും.
![](https://channeliam.com/wp-content/uploads/2025/02/Screenshot-2025-02-10-at-3.17.34-PM-1024x640.webp)
കൊളംബോ, സിംഗപ്പൂർ പോർട്ട് പോലെ തന്ത്രപരമായ ലൊക്കേഷനിലാണ് നമ്മുടെ തുറമുഖം നിൽക്കുന്നത്. ഈ മേഖലയിലെ കണ്ടെയ്നർ ചരക്ക് ഗതാഗത വ്യാപാരത്തിന്റെ ഡൈനാമിക്സിനെ തന്നെ മാറ്റിമറിക്കുമെന്നതിനാൽ സാമ്പത്തികമായും വാണിജ്യപരമായും കേരളം ഊഹിക്കുന്നതിനേക്കാൾ വലിയ പുരോഗതി വിഴിഞ്ഞം കൊണ്ടുവരുമെന്ന് ഉറപ്പാണ്.
![](https://channeliam.com/wp-content/uploads/2025/02/image-7-3-1024x768.webp)
മൾട്ടി കാർഗോ പോർട്ടായി വിഴിഞ്ഞത്തെ വികസിപ്പിക്കുക എന്നതാണ് അദാനി ഗ്രൂപ്പിന്റെ ലക്ഷ്യമെന്ന് സിഇഒ പ്രദീപ് ജയരാമൻ പറയുന്നു. അതായത്, വിഴിഞ്ഞത്തിന് കണ്ടയിനർ കൈകാര്യം ചെയ്യാനാകും, ഡ്രൈ കാർഗോ കൈകാര്യം ചെയ്യാനാകും, ലിക്വിഡ് കാർഗോ കൈകാര്യം ചെയ്യാനാകും. അതാണ് അദാനി പോർട്ട്സിന്റെ പ്രതിബദ്ധത. നമ്മളെല്ലാം കണ്ടത് പോലെ ആദ്യ ചുവടുകൾ അതിശയകരമാണ്. അടുത്ത 3-5 വർഷങ്ങൾക്കുള്ളിൽ ഈ മേഖലയിൽ തന്നെ പ്രകടമായ വികസനത്തിനും മാറ്റത്തിനും വിഴിഞ്ഞം തുറമുഖം വഴിതുറക്കുമെന്നാണ് തന്റെ പ്രതീക്ഷയെന്നും പ്രദീപ് ജയരാൻ വ്യക്തമാക്കുന്നു.
![](https://channeliam.com/wp-content/uploads/2025/02/image-8-1-1024x768.webp)
ഉദാഹരണത്തിന് വെയർഹൗസ്, കോൾഡ് സ്റ്റോറേജ്, ട്രാൻസ്പോർട്ടേഷൻ തുടങ്ങി, വിഴിഞ്ഞം പോർട്ടിന് ചുറ്റും ആരംഭിക്കുന്ന ലോജിസ്റ്റിക്, സപ്ലൈചെയിൻ ബിസിനസ്സുകൾ | വലിയ ഷിപ്പുകൾ അടുക്കുന്ന തുറുമുഖം എന്ന നിലയ്ക്ക് അവശ്യമായി വരുന്ന മാനുഫാക്ചറിംഗ്, പ്രൊസസിംഗ്, അസംബ്ലിംഗ് യൂണിറ്റുകൾ |ഓട്ടോ മൊബൈൽ, ഫാർമസ്യൂട്ടിക്കൽസ്, അഗ്രോ പ്രൊസസിംഗ് എന്നീ സെക്ടറുകളിലെ എക്സ്പോർട്ട് യൂണിറ്റുകൾ | പുതിയ ഇൻഡസ്ട്രിയൽ ക്ലസ്റ്റർ പാർക്കുകൾ, ഫുഡ് പാർക്ക്, ലോജിസ്റ്റിക്സ് ഹബ് |നൂറുകണക്കിന് കപ്പലുകൾ വന്നുപോകുന്നതോടെ സ്വാഭാവികമായി വളരുന്ന ഷിപ് റിപ്പയറിംഗും മെയിന്റനൻസ് എന്നിവയ്ക്കുള്ള ഡ്രൈ-ഡോക്കുകൾ, മറൈൻ എഞ്ചിനീയറിംഗ് കമ്പനികൾ മറ്റ് മാരിടൈം സർവ്വീസുകൾ തുടങ്ങിയ ബിസിനസ്സ് അവസരങ്ങൾ |എൽഎൻജി, ഹൈഡ്രജൻ, അമോണിയ എന്നിവ അടിസ്ഥാനമാക്കിയുള്ള ഇന്ധനങ്ങൾ നിറയ്ക്കാൻ വലിയ കപ്പലുകൾക്ക് വിഴിഞ്ഞത്ത് അടുക്കാനാകും.
![](https://channeliam.com/wp-content/uploads/2025/02/Screenshot-2025-02-10-at-3.17.15-PM-1024x640.webp)
അത് തുറന്നിടുന്ന ബങ്കറിംഗ് അവസരങ്ങൾ | തഗ് ബോട്ട്, ഷിപ് ഇൻഷ്വറൻസ്, മറൈൻ ഫിനാൻസിംഗ് തുടങ്ങിയ പോർട്ട് അനുബന്ധ സർവ്വീസ് സംരംഭങ്ങൾ |വാണിജ്യ-ബിസിനസ്സ് ഹബ്ബായി മാറുന്നതോടെ ആവശ്യം വരുന്ന മികച്ച ടൂറിസം – ഹോസ്പിറ്റാലിറ്റി സാധ്യതകൾ | നേരിട്ടുള്ള കയറ്റുമതി സാധ്യമാകുന്നതോടെ മത്സ്യം, മറ്റ് മറൈൻ പ്രൊഡക്റ്റുകൾ, പ്രൊസസ്ഡ് ഫുഡ്സ് എന്നിവയൊക്കെ നേരിട്ട് കപ്പൽകയറും, ഇത് തുറക്കുന്നിടുന്ന പരിധികളില്ലാത്ത സംരംഭക സാധ്യതകൾ.. അങ്ങനെ അവസരങ്ങളുടെ സമുദ്ര തീരത്താണ് വിഴിഞ്ഞം നിൽക്കുന്നത്
![](https://channeliam.com/wp-content/uploads/2025/02/image-9-2-1024x680.webp)
പല മേഖലകളിൽ സ്ക്കിൽഡായിട്ടുള്ള ഒട്ടനവധി ആളുകൾക്ക് വിഴിഞ്ഞം തുറമുഖം ആവസരങ്ങൾ തുറക്കുമെന്നും പല മേഖലകളിൽ പുതിയ സാധ്യതകൾ ഉരുത്തിരിയുമെന്നും പ്രദീപ് ജയരാമൻ പറയുന്നു. നമുക്ക് വേണ്ടത് അൽപം ക്ഷമയാണ്. കാരണം ഇത്ര ബൃഹത്തായ ഒരു പദ്ധതി ഒരു രാത്രികൊണ്ട് പൂർത്തിയാക്കാനോ അതിന്റെ പൂർണ്ണമായ അർത്ഥത്തിലുള്ള ലക്ഷ്യം കൈവരിക്കാനോ സാധിക്കില്ല എന്ന് അറിയാമല്ലോ. ഒരു ഇക്കോസിസ്റ്റം വളർന്നുവരികയാണ്. അത് പൂർണ്ണമാകണം- പ്രദീപ് ജയരാമന്റെ വാക്കുകളാണ്. ഇത് കേരളത്തിന്റെ പ്രോജക്റ്റാണെങ്കിലും ദേശീയ തലത്തിൽ വിഴിഞ്ഞം പ്രകടമായ സ്വാധീനം ചെലുത്താൻ പോവുകയാണ്. പ്രത്യേകിച്ച് ദക്ഷിണേന്ത്യ ഉൾപ്പെടെ വിഴിഞ്ഞം ട്രാൻസ്ഷിപ് പോർട്ട് വഴി വൻ നേട്ടമുണ്ടാക്കുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു.
![](https://channeliam.com/wp-content/uploads/2025/02/image-10-2-1024x683.webp)
കേരള സർക്കാരിന് ₹35,000 കോടി വരുമാനവിഹിതവും ₹29,000 കോടി GST വരുമാനവും ഈ തുറമുഖത്തിലൂടെ ലഭിക്കുമെന്നാണ് പ്രാഥമിക കണക്കുകൂട്ടൽ. കൊച്ചി ഉൾപ്പെടെയുള്ള വിമാനത്താവളങ്ങൾ, ഹൈവേ, റെയിൽവേ എന്നിവയുമായി വിഴിഞ്ഞം ബന്ധിപ്പിച്ചാൽ കേരളം അന്താരാഷ്ട്ര വാണിജ്യ കേന്ദ്രമായി മാറാനുള്ള സാധ്യതയുമുണ്ട്. വിഴിഞ്ഞത്തിന്റെ കരുത്തിൽ രാജ്യാന്തര ചരക്ക് ഗതാഗത ഭൂപടത്തിൽ കേരളം ഒരു പ്രധാന കേന്ദ്രമായി ഉയർന്നുവരും എന്നതാണ് നിരീക്ഷണം.
![](https://channeliam.com/wp-content/uploads/2025/02/image-11-4-1024x683.webp)
വിഞ്ഞം കേവലം ഒരു തുറുമുഖമല്ല, കേരളത്തിന്റെ അറ്റത്ത് നിന്നുകൊണ്ട് ലോകത്തെ ബിസിനസ്സ് അവസരങ്ങളിലേേക്ക് കണക്റ്റ് ചെയ്തിരിക്കുന്ന ഇന്ത്യയുടെ തുറുപ്പ്ചീട്ടാണിത്. അദാനി വിഴിഞ്ഞം തുറമുഖം!
![](https://channeliam.com/wp-content/uploads/2025/02/Screenshot-2025-02-10-at-3.18.20-PM-1024x640.webp)
20 അടിയുള്ള അഥവാ ട്വെന്റി TEU വരുന്ന 10 ലക്ഷത്തോളം കാർഗോ കണ്ടെയിനർ ഉൾക്കൊള്ളാവുന്ന ഈ ആദ്യഘട്ടം പൂർത്തിയാകുമ്പോൾ, ഓർക്കുക ഏതാനും വർഷങ്ങൾക്കകം 60 ലക്ഷത്തോളം കണ്ടെയിനറുകളുടെ ചരക്ക് നീക്കം സാധ്യമാകുന്ന മാസ്റ്റർ ക്ലാസ് തുറമുഖമാണ് അദാനി പോർട്ട് ഇന്ത്യയുടെ ഈ മുനമ്പത്ത്, കേരള തീരത്ത് യാഥാർത്ഥ്യമാക്കാൻ പോകുന്നത്. ഷാങ്ഹായിലും സിംഗപ്പൂരും വളരുകയും സമ്പന്നമാകുകയും ചെയ്തതുപോൽ ഒരു അവസരം കേരളത്തിനും തുറന്നുകിട്ടുകയാണ്. ഇതെന്തേ ഇത്ര വൈകിയത് എന്ന് മലയാളി ചോദിക്കുന്ന കാലം വിദൂരമാവില്ല
Vizhinjam International Port is transforming Kerala into a global trade hub, boosting exports, industrial growth, and economic progress with world-class infrastructure.