കൊച്ചി മെട്രോയുടെ മൂന്നാംഘട്ടം അയ്യമ്പുഴയിലേക്ക് നീട്ടുന്നതു സംബന്ധിച്ച് സാധ്യതാ പഠനം നടത്താൻ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (KMRL). അങ്കമാലിയിൽനിന്ന് അയ്യമ്പുഴയിലെ നിർദിഷ്ട ഗ്ലോബൽ സിറ്റിയിലേക്ക് പാത നീട്ടുന്നതു സംബന്ധിച്ച് സാധ്യതാ പഠനം നടത്താനാണ് കെഎംആർഎല്ലിൻ്റെ നിർദേശം. മൂന്നാംഘട്ട നിർമാണത്തിൻ്റെ വിശദ പദ്ധതി രേഖ തയ്യാറാക്കുന്നതിനായി കൺസൾട്ടൻസികളെ ക്ഷണിച്ചുള്ള റിക്വസ്റ്റ് ഫോർ പ്രൊപ്പോസലിലാണ് മെട്രോ ലൈൻ അയ്യമ്പുഴയിലേക്ക് നീട്ടുന്നതുമായി ബന്ധപ്പെട്ടുള്ള സാധ്യതാ പഠനം നടത്താൻ കെഎംആർഎൽ നിർദേശിച്ചിരിക്കുന്നത്.
![](https://channeliam.com/wp-content/uploads/2025/02/1738130041_blogimage-1.webp)
നേരത്തെ കെഎംആർഎൽ പദ്ധതി പരിഗണിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും വിപുലീകരണത്തിനുള്ള സാധ്യതാ പഠനം ഔദ്യോഗികമായി സ്ഥിരീകരിച്ചത് ഇതാദ്യമാണ്. കൊച്ചി-ബെംഗളൂരു വ്യാവസായിക ഇടനാഴി (KBIC) പദ്ധതിയുടെ പ്രധാന ഘടകങ്ങളിലൊന്നായാണ്
നിർദിഷ്ട ഗ്ലോബൽ സിറ്റി എത്തുക. അടുത്തിടെ കെബിഐസിയുടെ നോഡുകളിലൊന്നായ പാലക്കാട് ഇൻഡസ്ട്രിയൽ മാനുഫാക്ചറിംഗ് ക്ലസ്റ്ററിന് (IMC) അംഗീകാരം ലഭിച്ചിരുന്നു. കെബിഐസിയുടെ രണ്ടാമത്തെ നോഡ് ആണ് അയ്യമ്പുഴയിലെ ഗ്ലോബൽ സിറ്റി പദ്ധതി.
![](https://channeliam.com/wp-content/uploads/2025/02/image-15-1.webp)
അയ്യമ്പുഴ ഗ്ലോബൽ സിറ്റി പദ്ധതിക്കായുള്ള ഭൂമി ഏറ്റെടുക്കൽ പ്രക്രിയ അവസാന ഘട്ടത്തിലാണ്. ഐടി അധിഷ്ഠിത വ്യവസായങ്ങൾ, ധനകാര്യ സ്ഥാപനങ്ങൾ, സ്കൂളുകൾ, ആശുപത്രികൾ, ഓഫീസ് സമുച്ചയങ്ങൾ തുടങ്ങിയവ ഉൾപ്പെടുന്നതാണ് ഗ്ലോബൽ സിറ്റി പദ്ധതി. ടൂറിസം കേന്ദ്രം എന്ന നിലയിലും അയ്യമ്പുഴയെ വികസിപ്പിക്കാൻ സാധിക്കുന്ന പദ്ധതിയായാണ് അധികൃതർ ഗ്ലോബൽ സിറ്റിയെ ആസൂത്രണം ചെയ്തിരിക്കുന്നത്. മെട്രോ വിപുലീകരണത്തിലൂടെ കൂടുതൽ നിക്ഷേപകരെ ഗ്ലോബൽ സിറ്റിയിലേക്ക് ആകർഷിക്കുകയാണ് ലക്ഷ്യം.
Kochi Metro Rail Limited (KMRL) has confirmed a feasibility study for extending the metro to Ayyampuzha, linking it to the proposed Global City under the Kochi-Bengaluru Industrial Corridor.