ഉത്തർപ്രദേശിലെ പ്രയാഗ് രാജിലാണ് മഹാകുംഭമേള നടക്കുന്നത്. എന്നാൽ കുംഭമേളയ്ക്കായി എത്തുന്ന ഭക്തജനത്തിരക്ക് കാരണം അയൽ സംസ്ഥാനമായ മദ്ധ്യപ്രദേശ് വരെ നീളുന്ന വമ്പൻ ഗതാഗത കുരുക്കാണ് കഴിഞ്ഞ ദിവസമുണ്ടായത്. ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് അനുസരിച്ച് പ്രയാഗ് രാജിലേക്കുള്ള 200-300 കിലോമീറ്ററോളം ദൂരമാണ് ട്രാഫിക് ജാം ഉണ്ടായത്. ഗതാഗതക്കുരുക്കിനെ തുടർന്ന് മദ്ധ്യപ്രദേശ് പൊലീസിന് നിരവധി ഇടങ്ങളിൽ ഗതാഗത നിയന്ത്രണം കൊണ്ടുവരേണ്ടി വന്നതായും മാധ്യമങ്ങൾ റിപ്പോ‌ർട്ട് ചെയ്യുന്നു.

പ്രയാഗ് രാജിലേക്കുള്ള ആയിരക്കണക്കിന് വാഹനങ്ങൾ മധ്യപ്രദേശിലെ വിവിധ സ്ഥലങ്ങളിൽ നിർത്തിയിട്ടതിനു പിന്നാലെയാണ് വമ്പൻ ഗതാഗതക്കുരുക്ക് ഉണ്ടായത്. ഇതിനെത്തുടർന്ന് മദ്ധ്യപ്രദേശിൽ കറ്റ്നി ജില്ലയിൽ പൊലീസ് വാഹനഗതാഗതം ഒന്നര ദിവസത്തോളം നിർത്തിവെച്ചു. വാഹനങ്ങൾ ജബൽപൂർ ഭാഗത്തേക്ക് തിരിച്ചുപോയി അവിടെ കാത്തിരിക്കാനാണ് പൊലീസ് ഭക്തർക്ക് നിർദേശം നൽകിയത്. പൊലീസ് തന്നെയാണ് ഗതാഗതക്കുരുക്ക് 300 കിലോമീറ്ററോളം നീളുന്നതായും പ്രയാഗ് രാജിലേക്കുള്ള യാത്ര അസാധ്യമാണെന്നും ഭക്തരം അറിയിച്ചത്.

മദ്ധ്യ പ്രദേശിലെ കറ്റ്നി, മെയ്ഹർ, രേവ ജില്ലകളിൽ കിലോമീറ്ററുകളോളം നീളുന്ന ട്രാഫിക് ജാമിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ലോകത്തിലെ ഏറ്റവും വലിയ ട്രാഫിക് ജാം എന്ന തലക്കെട്ടോടെയാണ് ദൃശ്യങ്ങൾ പ്രചരിക്കുന്നത്. 

A massive 200-300 km traffic jam occurred in Madhya Pradesh as thousands of devotees traveled to Prayagraj for the Mahakumbh Mela, leading to police restrictions.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version