രാജ്യത്തെ ദേശീയപാതകളിലെ നിലവിലെ വേഗപരിധിയെക്കുറിച്ച് വിശദീകരിച്ച് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരി (Nitin Gadkari). പാർലമെന്റ് സമ്മേളനത്തിൽ രാജ്യസഭാ എംപി ഡോ. ഭീം സിംഗിന്റെ (Dr. Bhim Singh) ചോദ്യത്തിനു മറുപടി നൽകുകയായിരുന്നു മന്ത്രി.
ദേശീയ പാതകളിലെ വാഹനങ്ങളുടെ വേഗപരിധി നിരവധി ഘടകങ്ങൾക്കനുസരിച്ച് മാറും. റോഡുകളുടെ തരങ്ങൾ, വാഹന വിഭാഗങ്ങൾ തുടങ്ങിയവയ്ക്ക് അനുസരിച്ചാണ് വാഹനങ്ങളുടെ വേഗപരിധി നിശ്ചയിക്കപ്പെട്ടിരിക്കുന്നത്. ഇന്ത്യൻ റോഡ്സ് കോൺഗ്രസ് (IRC) നിശ്ചയിച്ച മാനദണ്ഡങ്ങൾക്ക് അനുസരിച്ചാണ് ദേശീയപാതകൾ നിർമിക്കുന്നത്. വ്യത്യസ്ത ഭൂപ്രദേശങ്ങളിലായുള്ള എക്സ്പ്രസ് വേകൾക്ക് മണിക്കൂറിൽ 120 കിലോമീറ്ററും ദേശീയ പാതകൾക്ക് മണിക്കൂറിൽ 100 കിലോമീറ്ററുമാണ് പരമാവധി ഡിസൈൻ വേഗത-മന്ത്രി പറഞ്ഞു. ട്രാൻസ്പോർട്ട് വെഹിക്കിളുകൾക്ക് നിലവിലെ വേഗപരിധി മണിക്കൂറിൽ 80 കിലോമീറ്ററാണെന്നും സ്വകാര്യ വാഹനങ്ങൾക്ക് ഇത് മണിക്കൂറിൽ 120 കിലോമീറ്ററാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Union Minister Nitin Gadkari explains the speed limits on national highways, stating expressways have a maximum design speed of 120 km/h.