ഇന്ത്യയുടെ 77ആമത് റിപ്പബ്ലിക് ദിന ചടങ്ങിലെ മുഖ്യാതിഥിയായ യൂറോപ്യൻ കമ്മീഷൻ പ്രസിഡൻറ് ഉർസുല വോൺ ഡെർ ലെയ്ൻ തന്റെ വസ്ത്രധാരണത്തിലൂടെ ശ്രദ്ധ പിടിച്ചുപറ്റി. പരമ്പരാഗത ഇന്ത്യൻ ശൈലിയും ആധുനികതയും ഒത്തുചേരുന്ന മെറൂൺ-സ്വർണ നിറങ്ങളിലുള്ള ബ്രോക്കേഡ് ബന്ദ്ഗാല ജാക്കറ്റും ഓഫ്-വൈറ്റ് പാന്റും ധരിച്ചായിരുന്നു ഉർസുല പരേഡിന് എത്തിയത്. അന്താരാഷ്ട്ര വേദികളിൽ സാധാരണയായി പാൻറ് സ്യൂട്ടുകൾ ധരിക്കാറുള്ള ഉർസുല, പരമ്പരാഗത ഇന്ത്യൻ സംസ്കാരങ്ങളോട് ഇണങ്ങിച്ചേരുന്ന വസ്ത്രം തിരഞ്ഞെടുത്തത് ശ്രദ്ധേയമായി. ഇന്ത്യൻ സംസ്കാരത്തോടുള്ള അവരുടെ ബഹുമാനമാണ് ഇതിലൂടെ പ്രകടമായത്.

യൂറോപ്യൻ കമ്മീഷന്റെ പ്രസിഡന്റായ ആദ്യ വനിതയാണ് ഉർസുല. 2019ലാണ് അവർ ഈ സ്ഥാനത്തെത്തുന്നത്. 2024 ജൂലൈയിൽ രണ്ടാം തവണയും അവർ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു, 2029ലെ തിരഞ്ഞെടുപ്പ് വരെ അവർ കമ്മീഷനെ നയിക്കും. യൂറോപ്യൻ കമ്മീഷനിൽ സേവനമനുഷ്ഠിക്കുന്നതിന് മുമ്പ് 2005 മുതൽ 2019 വരെ ജർമനിയുടെ ഫെഡറൽ ഗവൺമെന്റിൽ സേവനമനുഷ്ഠിച്ചു, കുടുംബം, യുവജനം, തൊഴിൽ, പ്രതിരോധം എന്നിവയുൾപ്പെടെയുള്ള പ്രധാന വകുപ്പുകളുടെ ചുതലയും വഹിച്ചിട്ടുണ്ട്.

ഈ ആഴ്ച അവസാനം നടക്കാനിരിക്കുന്ന പതിനാറാമത് ഇന്ത്യ-യൂറോപ്യൻ യൂണിയൻ ഉച്ചകോടിക്ക് മുന്നോടിയായാണ് ഉർസുല നാലു ദിവസത്തെ ഇന്ത്യാ സന്ദർശനം നടത്തുന്നത്. ഡൽഹിയും ബ്രസ്സൽസും തമ്മിലുള്ള രാഷ്ട്രീയ, സാമ്പത്തിക, തന്ത്രപരമായ ഇടപെടൽ ശക്തിപ്പെടുത്തുന്നതിനുള്ള സുപ്രധാന ചുവടുവെയ്പ്പായി ഇതിനെ കാണുന്നു.

European Commission President Ursula von der Leyen traded her signature power suit for a stunning maroon-gold Indian brocade jacket at India’s 77th Republic Day parade. A beautiful gesture of cultural respect.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version