കണ്ണൂർ പറശ്ശിനിക്കടവ് മുത്തപ്പൻ തെയ്യങ്ങൾ കാണാൻ അവസരം ഒരുക്കി കെഎസ്ആർടിസി ബജറ്റ് സർവീസ്. യാത്രയിൽ ബേക്കൽ കോട്ട, പയ്യാമ്പലം, അറക്കൽ മ്യൂസിയം, മിട്ടായിത്തെരുവ്, ബേപ്പൂർ ബീച്ച് എന്നിവയും കാണാൻ അവസരമുണ്ടാകും. കൊല്ലത്തു നിന്നും വരും ദിവസങ്ങളിൽ മാംഗോ മെഡോസ്, ഗവി, പരുന്തുംപാറ, ഗുരുവായൂർ ട്രിപ്പുകളും സജീവമാകും.
![](https://channeliam.com/wp-content/uploads/2025/02/image-4-1-1.webp)
പറശ്ശിനിക്കടവ് മുത്തപ്പ ക്ഷേത്രത്തിലെ വെള്ളാട്ടം, തിരുവപ്പന തെയ്യങ്ങൾ കാണാൻ ആഗ്രഹിക്കുന്നവർക്ക് വേണ്ടി കൊല്ലം ബജറ്റ് ടൂറിസം സെൽ നേതൃത്വത്തിൽ ഫെബ്രുവരി 24 നു വൈകുന്നേരം കൊല്ലം ബസ്റ്റേഷനിൽ നിന്ന് യാത്ര തിരിക്കുന്ന ‘കണ്ണൂർ കാഴ്ചകൾ ‘ മറക്കാനാകാത്ത അനുഭവമാകും.
ഇത് കൂടാതെ ബേക്കൽ കോട്ട, പാലക്കയംതട്ട് വെള്ളരിക്കുണ്ട് വെള്ളച്ചാട്ടം, പെറ്റ് സ്റ്റേഷൻ, പയ്യാമ്പലം, സെന്റ് ആഞ്ചലോ ഫോർട്ട്,അറക്കൽ മ്യൂസിയം, മിട്ടായിത്തെരുവ്, ബേപ്പൂർ ബീച്ച് എന്നിവയും പറശിനിക്കടവ് യാത്രയിൽ ഉൾപ്പെടും..ഒരാൾക്ക് 2800 രൂപയാണ് നിരക്ക്.
![](https://channeliam.com/wp-content/uploads/2025/02/parashinikadavu-1024x548.webp)
കണ്ണൂർ കാഴ്ചകൾക്ക് പുറമെ മറ്റ് അനേകം ഉല്ലാസ് യാത്രകളും കൊല്ലം ബജറ്റ് ടൂറിസം സെൽ ഈ മാസത്തിൽ ഒരുക്കിയിട്ടുണ്ട്.
ഫെബ്രുവരി 15ന്റെ വാഗമൺ യാത്ര രാവിലെ 5 മണിക്ക് ആരംഭിച്ച രാത്രി 10 30 ന് മടങ്ങിയെത്തും. 1,020 രൂപയാണ് ഒരാൾക്ക് റേറ്റ്. അതിൽ ബസ് ഫെയറും ഉച്ചഭക്ഷണവും ഉൾപ്പെടും. പതിനാറാം തീയതിയിലെ പാണിയേലിപ്പോര്, പൊന്മുടി എന്നീ ട്രിപ്പുകൾ രാവിലെ യാത്ര ആരംഭിക്കും.
![](https://channeliam.com/wp-content/uploads/2025/02/1200px-Muthappan_kannur-683x1024.webp)
ഫെബ്രുവരി 17 ന്റെ ഗവി – പരുന്തുംപാറ യാത്ര രാവിലെ 5 മണിക്ക് ആരംഭിക്കും. കുട്ടവഞ്ചി സവാരി, ഉച്ചഭക്ഷണം, എല്ലാ പ്രവേശന ഫീസുകളും പാക്കേജിൽ ഉൾപ്പെടും.. 1750 രൂപയാണ് നിരക്ക്.
ഫെബ്രുവരി 19 ന്റെ ഗുരുവായൂർ യാത്ര രാത്രി 9 മണിക്ക് പുറപ്പെട്ടു നിർമാല്യ ദർശനത്തിന്റെ സമയത്ത് ഗുരുവായൂരിൽ എത്തി ഗുരുവായൂർ, മമ്മിയൂർ, പുന്നത്തൂർ കോട്ട, തൃപ്രയാർ, കൊടുങ്ങല്ലൂർ, പറവൂർ ദക്ഷിണ മൂകാംബി എന്നീ ക്ഷേത്രങ്ങൾ സന്ദർശിച്ച ശേഷം അന്ന് രാത്രി തന്നെ മടങ്ങിയെത്തും.
ഫെബ്രുവരി 20 ന്റെ കൊല്ലത്തു നിന്നുള്ള പാലക്കാട് യാത്ര രാത്രി 9 മണിക്ക് ആരംഭിച്ച് 21,22 തീയതികളിലായി പാലക്കാട് കോട്ട, കൽപ്പാത്തി അഗ്രഹാരം, മലമ്പുഴ, കൊല്ലംകോട് ഗ്രാമം, നെല്ലിയാമ്പതി, പോത്തുണ്ടി ഡാം എന്നിവ കണ്ട ശേഷം മടങ്ങിയെത്തും 2000 രൂപയാണ് ഒരാൾക്ക് ചാർജ്.
ഫെബ്രുവരി 22 ന്റെ മൂന്നാർ യാത്ര രാവിലെ 5 മണിക്ക് ആരംഭിച്ചു അടുത്ത ദിവസം രാത്രി 12 മണിക്ക് മടങ്ങിയെത്തും.
![](https://channeliam.com/wp-content/uploads/2025/02/7d4438b53454c66c871782bb30a609df-683x1024.webp)
ഫെബ്രുവരി 22ലെ മധ്യകേരളത്തിലെ ശിവക്ഷേത്രങ്ങൾ എന്ന യാത്രയിൽ ആലുവ ശിവക്ഷേത്രം, വൈക്കം മഹാദേവക്ഷേത്രം, കടുത്തുരുത്തി ക്ഷേത്രം, ഏറ്റുമാനൂർ മഹാദേവ ക്ഷേത്രം, ചെങ്ങന്നൂർ ശിവ ക്ഷേത്രം എന്നീ 5 ക്ഷേത്രങ്ങൾ ആണ് ഉൾപ്പെടുത്തിയിരിക്കുന്നത്. . 820/. രൂപയാണ് ഒരാളുടെ നിരക്ക്
ഫെബ്രുവരി 23 ന്റെ മാംഗോ മെഡോസ് യാത്രയ്ക്ക് 1780/ രൂപയാണ് നിരക്ക്. ബസ്ചാർജ്, പാർക്കിലെ പ്രവേശന ഫീസ്, എല്ലാ റൈഡിലേക്കുമുള്ള പ്രവേശന ഫീസ്, പ്രഭാത, ഉച്ച ഭക്ഷണങ്ങൾ എന്നിവ പാക്കേജിൽ ഉൾപ്പെടും…
ഫെബ്രുവരി 27 ന്റെ കൊച്ചിയിലെ കപ്പൽ യാത്ര രാവിലെ 10 മണിക്ക് കൊല്ലത്തു നിന്നും പുറപ്പെടും. ഉച്ച ഭക്ഷണം ഒഴികെയുള്ള എല്ലാ ചെലവുകളും ഉൾപ്പെടുന്ന യാത്രക്ക് 4240/ രൂപയാണ് നിരക്ക്.
അന്വേഷണങ്ങൾക്ക് : 9747969768,9995554409,7592928817
KSRTC Budget Tourism Cell offers exciting trips from Kollam, including Kannur Theyyam tour, Bekal Fort, Gavi, Vagamon, Munnar, and more. Explore Kerala affordably!