ലോകത്തിലെ ഏറ്റവും വലിയ മനുഷ്യസംഗമം എന്നാണ് ഉത്തർപ്രദേശിലെ പ്രയാഗ് രാജിൽ നടക്കുന്ന മഹാകുംഭമേള അറിയപ്പെടുന്നത്. കോടിക്കണക്കിന് ഭക്തർ എത്തുന്ന കുംഭമേളയിൽ സ്റ്റാളുകളുമായി ലക്ഷക്കണക്കിന് ചെറുകിട കച്ചവടക്കാരുമുണ്ട്. അക്കൂട്ടത്തിൽ ഒരു ‘ചായ് വാലയാണ്’ ശുഭം പ്രജാപത്. ശുഭം വെറുമൊരു ചായ് വാലയല്ല. ഇത്തരം കച്ചവടക്കാർ എത്ര പണം സമ്പാദിക്കുന്നുണ്ടാകാം എന്ന കൗതുകത്തിൽ നിന്നാണ് വ്ളോഗർ ആയ ശുഭം ചായക്കച്ചവടത്തിനായി കുംഭമേളയ്ക്കെത്തിയത്. ഇപ്പോൾ ചായ വിറ്റ് ഒറ്റ ദിവസം കൊണ്ട് 5000 രൂപ ലാഭമുണ്ടാക്കാനായി എന്നാണ് ശുഭം പറയുന്നത്.

മാഡ്കാപ് എലൈവ് എന്ന ഇൻസ്റ്റഗ്രാം പേജിലാണ് ശുഭം താൻ കുംഭമേളയിൽ ചായ വിൽപന നടത്തുന്ന വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ചായയ്ക്കൊപ്പം കുടിവെള്ളവും വിൽപ്പനയ്ക്കായി ഒരുക്കിയിരുന്നു. മഹാകുംഭമേളയ്ക്കിടെ കണ്ടെയ്നറിൽ ചായയുമായി നടന്നായിരുന്നു ശുഭമിന്റെ ചായ വിൽപന. ഒരു കപ്പിന് 10 രൂപ എന്ന നിരക്കിലായിരുന്നു ചായ വിറ്റത്. ഒറ്റ ദിവസം 7000 രൂപയുടെ ചായയും വെള്ളവും വിൽപന നടത്തിയതായും ഇതിൽ 5000 രൂപ ലാഭം ലഭിച്ചെന്നും ശുംഭം വീഡിയോയിൽ അവകാശപ്പെടുന്നു.

13 മില്യണിലധികം ആളുകളാണ് ശുഭത്തിന്റെ വീഡിയോ ഇതുവരെ കണ്ടത്. കമന്റിൽ ആളുകൾ ശുഭത്തിന്റെ ബിസിനസ് തന്ത്രത്തെ പുകഴ്ത്തുന്നു. നാഗ്പ്പൂരിലെ ഡോളി ചായ് വാല പോലെ മഹാകുംഭമേളയിലെ കുംഭ് ചായ് വാലയാണ് ശുഭം എന്നാണ് കമന്റിൽ പലരും അഭിപ്രായപ്പെടുന്നത്. ഒരു ദിവസം 5000 രൂപ ലാഭം ലഭിച്ചാൽ ഒരു മാസം ലക്ഷങ്ങൾ സമ്പാദിക്കാമല്ലോ എന്നും ചിലർ അദ്ഭുതപ്പെടുന്നു.
Content creator Shubham Prajapat went viral for selling tea at Mahakumbh Mela, making a ₹5,000 profit in a day. His success highlights small-scale entrepreneurship at large events.