ബെംഗളൂരുവിൽ എഞ്ചിനീയറിംഗ് ആൻഡ് ഇന്നൊവേഷൻ എക്സലൻസ് സെന്റർ (ENGINE) സ്ഥാപിക്കാൻ യുഎസ് ഊർജ്ജ കമ്പനിയായ ഷെവ്റോൺ (Chevron). ഒരു ബില്യൺ ഡോളറിന്റെ പദ്ധതി യുഎസ്സിന് പുറത്ത് കമ്പനിയുടെ ഏറ്റവും വലിയ നിക്ഷേപമാണ്. ഷെവ്റോണിന്റെ ആഗോള പ്രവർത്തനങ്ങളേയും ഊർജ്ജ പദ്ധതികളേയും പിന്തുണയ്ക്കുന്നതിനായി ഇന്ത്യയുടെ എഞ്ചിനീയറിംഗ്, സാങ്കേതിക കഴിവുകൾ ഉപയോഗപ്പെടുത്താൻ ലക്ഷ്യമിട്ടാണ് പദ്ധതി.

കഴിഞ്ഞ വർഷം തന്നെ ഷെവ്റോൺ എഞ്ചിന്റെ പ്രാരംഭ പദ്ധതികൾ വെളിപ്പെടുത്തിയിരുന്നു. പിന്നീട് പദ്ധതിക്കായി പ്രധാന ഉദ്യോഗസ്ഥരെ നിയമിച്ചു. 2025 അവസാനത്തോടെ 600 ജീവനക്കാരെ നിയമിക്കാനാണ് എഞ്ചിനിലൂടെ ഷെവ്റോൺ ലക്ഷ്യമിടുന്നത്. വരുംകാലങ്ങളിൽ കൂടുതൽ വിപുലീകരണ പ്രവർത്തനങ്ങൾ നടക്കും. ബാക്ക്-ഓഫീസ് പ്രവർത്തനം എന്നതിലുപരിയായുള്ള ലക്ഷ്യങ്ങളോടെയാണ് ഷെവ്റോൺ എഞ്ചിൻ രൂപകൽപന ചെയ്തിരിക്കുന്നത്. ജിയോ ടെക്നിക്കൽ വിശകലനം, എണ്ണ ശുദ്ധീകരണശാലകളുടെ ഡിജിറ്റൽ മോഡലിംഗ്, ഊർജ്ജ വിശ്വാസ്യത വർദ്ധിപ്പിക്കുന്നതിനുള്ള നിരീക്ഷണം എന്നിവയുൾപ്പെടെയുള്ള വിപുലമായ എഞ്ചിനീയറിംഗ് ജോലികളിൽ ഷെവ്റോൺ എഞ്ചിൻ ശ്രദ്ധ കേന്ദ്രീകരിക്കും.
Chevron is investing $1 billion in Bengaluru for an engineering and innovation centre (ENGINE) to enhance global energy projects with AI, IoT, and digital twins.