ഹാസ്യതാരവും ടെലിവിഷൻ അവതാരകനുമാണ് കൃഷ്ണ അഭിഷേക്. കോമഡി സർക്കസ്, കോമഡി നൈറ്റ്സ് ബച്ചാവോ, ദി കപിൽ ശർമ ഷോ, ദി ഗ്രേറ്റ് ഇന്ത്യൻ കപിൽ ഷോ തുടങ്ങിയ പരിപാടികളിലൂടെയാണ് അദ്ദേഹം ശ്രദ്ധേയനായത്. അടുത്തിടെ ഒരു യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിൽ ഫാഷൻ രംഗത്തോട്, പ്രത്യേകിച്ച് വില കൂടിയ വസ്ത്രങ്ങളും ഷൂസുകളും വാങ്ങുന്നതിനോടുള്ള അഭിനിവേശത്തെക്കുറിച്ച് കൃഷ്ണ സംസാരിച്ചിരുന്നു. താരത്തിന്റെ പക്കലുള്ള ഡിസൈനർ വസ്ത്രങ്ങളുടേയും വിലകൂടിയ ഷൂസുകളുടേയും വൻ ശേഖരം കണ്ട് കണ്ണുതള്ളിയിരിക്കുകയാണ് ആരാധകർ.

ബോളിവുഡ് താരം ഗോവിന്ദയുടെ സഹോദരീപുത്രനാണ് കൃഷ്ണ. ചെറുപ്പത്തിൽ ഗോവിന്ദയുടെ വസ്ത്രങ്ങളായിരുന്നു താൻ അധികവും ഉപയോഗിച്ചിരുന്നത് എന്നും അദ്ദേഹത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് ആഢംബര ഫാഷൻ രംഗത്തോടുള്ള തന്റെ ഭ്രമം ആരംഭിച്ചതെന്നും കൃഷ്ണ പറയുന്നു. ലൈഫ് സ്റ്റൈൽ ഇന്ത്യയുടെ കണക്ക് പ്രകാരം 40 കോടി രൂപയോളമാണ് കൃഷ്ണയുടെ ആസ്തി.

റിയൽ എസ്റ്റേറ്റ് രംഗത്തും കൃഷ്ണയ്ക്ക് വൻ നിക്ഷേപമുണ്ട്. മുംബൈയിൽ മാത്രം അദ്ദേഹത്തിന് ജുഹു, അന്ധേരി എന്നിവിടങ്ങളിലായി രണ്ട് ഫ്ലാറ്റുകളുണ്ട്. അലിബാഗിലെ അദ്ദേഹത്തിന്റെ ഫാം ഹൗസ് അഞ്ചേക്കറിലാണ്. ഇന്ത്യയ്ക്ക് പുറത്ത് യുഎസ്സിലും അദ്ദേഹത്തിന് ആഢംബര വീടുണ്ട്.

Comedian Krushna Abhishek owns a 3 BHK just for designer fashion! Discover his net worth, earnings, and luxury properties in Mumbai, Lonavala, and Hollywood.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version