അതിവേഗം വളരുന്ന സ്ഥാപനങ്ങള്‍ക്കുള്ള ‘ഡെലോയിറ്റ് ടെക്നോളജി ഫാസ്റ്റ് 50 ഇന്ത്യ 2024’ പട്ടിക പുറത്തിറങ്ങി. അതിൽ കേരളത്തിൽ നിന്നുള്ള കമ്പനിയുമുണ്ട്. ടെക്നോപാര്‍ക്ക് ആസ്ഥാനമായ റിഫ്ളക്ഷന്‍സ് ഇന്‍ഫോ സിസ്റ്റംസ് ആണ് ‘ഡെലോയിറ്റ് ടെക്നോളജി ഫാസ്റ്റ് 50 ഇന്ത്യ 2024 പട്ടികയിൽ ഇടം നേടിയത്. ഇത് ആദ്യമായല്ല, തുടർച്ചയായി മൂന്നാംതവണയാണ് റിഫ്ലക്ഷൻസിന് ഈ അംഗീകാരം. സ്ത്രീകളെ ശാക്തീകരിക്കുന്നതില്‍ സാങ്കേതികവിദ്യയുടെ പങ്ക് ചൂണ്ടിക്കാട്ടുന്ന ‘ഷെക്സോ ഇന്‍ ടെക്’ വിഭാഗത്തിലും റിഫ്ളക്ഷന്‍സ് ഇന്‍ഫോ സിസ്റ്റംസ് സ്ഥാനം പിടിച്ചിട്ടുണ്ട്. ഐടി മേഖലയിലെ നവീകരണം, പങ്കാളിത്തം, ഉപഭോക്തൃ വിശ്വാസം എന്നിവയിലെ മികവ് അടിസ്ഥാനമാക്കി തയ്യാറാക്കുന്ന ‘ഡെലോയിറ്റ് ടെക്നോളജി ഫാസ്റ്റ് 50 ഇന്ത്യ 2024’ പട്ടികയില്‍ മൂന്നാം തവണയും ഇടം നേടിയ റിഫ്ളക്ഷന്‍സ് ഇന്‍ഫോ സിസ്റ്റംസ് ആഗോള ഐടി സൊല്യൂഷന്‍സ് സേവന ദാതാവാണ്.
![](https://channeliam.com/wp-content/uploads/2025/02/reflections.webp)
രാജ്യത്തെ അതിവേഗം വളരുന്നതും ടെക്നോളജി ഉപയോഗിച്ച് സേവനങ്ങളും പ്രൊക്റ്റ് ഡെലവലപ്മെന്റും നടത്തുന്ന 50 കമ്പനികളെയാണ് ‘ഡെലോയിറ്റ് ടെക്നോളജി ഫാസ്റ്റ് 50 ഇന്ത്യ 2024’ റാങ്കിംഗില്‍ തിരഞ്ഞെടുത്തത്. ഒരു കമ്പനിയുടെ മൂന്ന് വര്‍ഷത്തെ വരുമാന വളര്‍ച്ചയെ ശതമാനാടിസ്ഥാനത്തില്‍ കണക്കാക്കിയാണ് തിരഞ്ഞെടുപ്പ്. ഈ കാലയളവില്‍ റിഫ്ലക്ഷന്‍സ് ഇന്‍ഫോ സിസ്റ്റംസ് 336 ശതമാനം വളര്‍ച്ച നേടിയെന്നത് ശ്രദ്ധേയമായി.
![](https://channeliam.com/wp-content/uploads/2025/02/outing.f041552f.webp)
ഐടി മേഖലിലെ പ്രമുഖ സാങ്കേതിക ഇന്നവേഷന്‍ സേവന ദാതാവാണ് 2008 ല്‍ സ്ഥാപിതമായ റിഫ്ളക്ഷന്‍സ് ഇന്‍ഫോ സിസ്റ്റംസ്. റീട്ടെയില്‍, ബാങ്കിംഗ്, ഫിനാന്‍ഷ്യല്‍ സര്‍വീസസ്, ഹെല്‍ത്ത്കെയര്‍, ലോജിസ്റ്റിക്സ്, ട്രാന്‍സ്പോര്‍ട്ടേഷന്‍, ഓട്ടോമോട്ടീവ്, മീഡിയ, എന്‍റര്‍ടൈന്‍മെന്‍റ് എന്നിവയില്‍ ലോകമെമ്പാടുമുള്ള ഉപഭോക്താക്കള്‍ക്ക് ഡാറ്റ സയന്‍സ് ആന്‍റ് അനലിറ്റിക്സ്, എഐ/ മെഷീന്‍ ലേണിംഗ്, ക്ലൗഡ്, ഹൈപ്പര്‍ ഓട്ടോമേഷന്‍, സൈബര്‍ സുരക്ഷ, ആപ്പ് ആന്‍റ് പ്രൊഡക്റ്റ് ഡെവലപ്മെന്‍റ്, ബ്ലോക്ക് ചെയിന്‍, മെറ്റാവേര്‍സ് സൊല്യൂഷനുകള്‍ തുടങ്ങിയ സേവനങ്ങളാണ് റിഫ്ളക്ഷന്‍സ് ഇന്‍ഫോ സിസ്റ്റംസ് നൽകുന്നത്.
![](https://channeliam.com/wp-content/uploads/2025/02/image-64.webp)
കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ കമ്പനിയുടെ 336 ശതമാനം വളര്‍ച്ചയ്ക്ക് കാരണം ജീവനക്കാരുടെ സാങ്കേതിക വൈദഗ്ധ്യവും പുതിയവ കണ്ടെത്താനുള്ള മനോഭാവവുമാണെന്ന് റിഫ്ലക്ഷന്‍സ് ഇന്‍ഫോ സിസ്റ്റംസിന്‍റെ സിഇഒ ദീപ സരോജമ്മാള്‍ പറഞ്ഞു. ഉപഭോക്താക്കളുടെയും നിക്ഷേപകരുടെയും മികച്ച പിന്തുണയും ലഭിച്ചിട്ടുണ്ട്. നൂതനവും ഫലപ്രദവുമായ സാങ്കേതിക പരിഹാരങ്ങള്‍ നല്‍കുന്നതില്‍ കമ്പനിയുടെ പ്രതിബദ്ധതയ്ക്കുള്ള അംഗീകാരം കൂടിയാണിത് എന്നും ദീപ പറഞ്ഞു.
നൂതന നയങ്ങള്‍, സാങ്കേതികവിദ്യയുടെ ഫലപ്രദമായ ഉപയോഗം, ആഗോള അംഗീകാരം എന്നിവയിലൂടെ ഇന്ത്യയുടെ ടെക് ആവാസവ്യവസ്ഥ പുതിയ മാനങ്ങള്‍ കൈവരിക്കുകയാണെന്ന് റിഫ്ളക്ഷന്‍സ് ഇന്‍ഫോ സിസ്റ്റംസിനെ അഭിനന്ദിച്ചുകൊണ്ട് ഡെലോയിറ്റ് ഇന്ത്യാ പങ്കാളിയും ടിഎംടി വ്യവസായ പ്രമുഖനുമായ പീയുഷ് വൈഷ് പറഞ്ഞു.
Kerala-based Reflections Info Systems secures a spot in the ‘Deloitte Technology Fast 50 India 2024’ list for the third time, showcasing 336% growth.