സൗദി അറേബ്യയിലെ റസ്റ്റോറന്റുകളിലും വീടുകളിലും സേവനം നൽകുന്ന സെൻട്രൽ കിച്ചണുകളിൽ മാംസം, കോഴി, മത്സ്യം എന്നിവ മുറിക്കുന്നതിന് മരപ്പലകകളോ മരപ്പിടിയുള്ള കത്തികളോ ഉപയോഗിക്കുന്നത് നിരോധിച്ചതായി സൗദി മുനിസിപ്പാലിറ്റീസ് മന്ത്രാലയം. ഇതിനു പകരമായി എളുപ്പത്തിൽ വൃത്തിയാക്കാവുന്ന പ്ലാസ്റ്റിക് പോലുള്ള വസ്തുക്കൾ കൊണ്ട് നിർമിച്ച പിടികളുള്ള കത്തികളും ബോർഡുകളും ഉപയോഗിക്കാനാണ് നിർദേശം.

ഭക്ഷണം തയ്യാറാക്കുന്നതിനായി പ്രത്യേക സ്ഥലം സജ്ജമാക്കണമെന്നും ആ സ്ഥലം ഭക്ഷണം കൈകാര്യം ചെയ്യുന്നതിന് മാത്രമായി പരിമിതപ്പെടുത്തണമെന്നും നിർദേശമുണ്ട്. ഭക്ഷണം കഴിക്കാനെത്തുന്നവർക്ക്  പാകം ചെയ്യുന്ന ഇടം കാണുന്ന വിധത്തിലായിരിക്കണം ഇത് ഒരുക്കേണ്ടത്.

അതിനായി സുതാര്യമായ ഗ്ലാസ് കൊണ്ട് വേർതിരിക്കാനും ക്യാമറമ, സ്‌ക്രീനുകൾ എന്നിവ ഉപയോഗിച്ച് ഭക്ഷണം പാകം ചെയ്യുന്നത് കാണാനുള്ള സൗകര്യം ഒരുക്കണമെന്നും നിർദേശത്തിൽ പറയുന്നു. രാജ്യത്ത് ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് ഇത്തരമൊരു മാർഗനിർദേശം പുറപ്പെടുവിച്ചതെന്ന് അധികൃതർ അറിയിച്ചു. 

Saudi Arabia tightens food safety rules for central kitchens, banning wooden utensils and enforcing stricter hygiene measures. Learn about the new regulations and penalties.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version