ചൈനയിലെ ബബിൾ ടീ ഭ്രമം നിരവധി സംരംഭകരെ ശതകോടീശ്വരന്മാരാക്കി മാറ്റുന്നു. ഗുമിംഗ് ഹോൾഡിംഗ്സ് ലിമിറ്റഡിന്റെ സ്ഥാപകനും ചെയർമാനുമായ യുനാൻ വാങ് അടക്കമുള്ളവരാണ് ബബിൾ ടീ അഥവാ ബോബ ടീയിലൂടെ ശതകോടീശ്വരൻമാർ ആയത്. കമ്പനിയുടെ ഹോങ്കോങ്ങിലെ പ്രാരംഭ പബ്ലിക് ഓഫറിംഗ് ആണ് 38കാരനായ യുനാൻ വാങ്ങിനെ ബില്യൺ ഡോളർ ആസ്തിയിലേക്ക് ഉയർത്തിയിരിക്കുന്നത്. ബ്ലൂംബെർഗ് ബില്യണേർസ് സൂചിക പ്രകാരം 233 മില്യൺ ഡോളറിന്റെ ഹോങ്കോംഗ് ഐപിഒ വാങിന്റെ ആസ്തി 1.1 ബില്യൺ ഡോളറായി ഉയർത്തി.

സംരംഭക രംഗത്തേക്ക് എത്തുന്നതിനു മുൻപ് നാൻ വാങ് എഞ്ചിനീയറായിരുന്നു. ഹാങ്ഷൗവിലെ സെജിയാങ് സയൻസ്-ടെക് യൂണിവേഴ്സിറ്റിയിൽ നിന്നുമായിരുന്നു അദ്ദേഹത്തിന്റെ ബിരുദം. 2010ലാണ് അദ്ദേഹം ആദ്യ ബബിൾ ടീ ഷോപ്പ് ആരംഭിച്ചത്. രണ്ടു ലക്ഷത്തിൽ താഴെ മാത്രം ജനസംഖ്യയുള്ള ഷാങ്ഹായ്ക്ക് സമീപമുള്ള ചെറുപട്ടണമായ ഡാക്സിയിൽ നിന്നായിരുന്നു വാങ്ങിന്റെ സംരംഭക യാത്ര ആരംഭിച്ചത്.

ആദ്യകാലങ്ങൾ ബിസിനസ് ഒട്ടും ആകർഷകമായിരുന്നില്ല. എന്നാൽ പിന്നീട് സ്ഥിരോത്സാഹത്തിലൂടെ ഗുമിംഗ് ഹോൾഡിംഗ്സ് ചൈനയിലുടനീളം 10,000 സ്റ്റോറുകൾ തുറന്നു.
Yun’an Wang, founder of Guming Holdings, joins China’s billionaire ranks after a $233M IPO in Hong Kong. Learn about Guming’s growth and the evolving bubble tea market.