ഖത്തർ അമീറുമായി കൂടിക്കാഴ്ച നടത്തി മോഡി, India-Qatar elevate ties to strategic partnership,

രണ്ടു ദിവസത്തെ സന്ദർശനത്തിനായി ഇന്ത്യയിലെത്തിയ ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ-താനിയുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഇരട്ട നികുതി ഒഴിവാക്കാനുള്ള കരാറിൽ ഇരു രാജ്യങ്ങളും ഒപ്പുവെച്ചു.

ഇന്ത്യ-ഖത്തർ ബന്ധം തന്ത്രപധാനമായി ഉയർത്താനുള്ള കരാറിനൊപ്പം വാണിജ്യം, ഊർജം, നിക്ഷേപം, സാങ്കേതിക വിദ്യ തുടങ്ങിയ മേഖലകളുമായി ബന്ധപ്പെട്ട വിഷയങ്ങളിലും ധാരണയായി. ഖത്തറിൽ നിന്ന് ഇന്ത്യ കൂടുതൽ പ്രകൃതി വാതകം വാങ്ങാനും ധാരണയായിട്ടുണ്ട്. ഡൽഹിയിലെ ഹൈദരാബാദ് ഹൗസിലായിരുന്നു കൂടിക്കാഴ്ച.

നേരത്തെ പ്രധാനമന്ത്രി മോഡി പ്രോട്ടോകോൾ മാറ്റിവെച്ച് വിമാനത്താവളത്തിൽ നേരിട്ടെത്തിയാണ് ഖത്തർ അമീറിനെ സ്വീകരിച്ചത്. വിദേശകാര്യമന്ത്രി എസ്. ജയശങ്കർ, ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദു റഹ്മാൻ ബിൻ ജാസിം അൽതാനി എന്നിവരും കൂടിക്കാഴ്ചയിൽ പങ്കുചേർന്നു. ഇന്ത്യയിലേയും ഖത്തറിലേയും വ്യവസായികളുമായും അമീർ കൂടിക്കാഴ്ച നടത്തി. 

India and Qatar sign strategic partnership agreement strengthening trade, energy, investments, technology, food security, and cultural ties

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version