ഇന്ത്യയിലെ ആദ്യ സ്വകാര്യ നിർമിത പോളാർ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളിന്റെ (PSLV) കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് ഐഎസ്ആർഒ ചെയർമാൻ വി. നാരായണൻ. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം സ്വകാര്യ മേഖല നിർമിക്കുന്ന ആദ്യ പിഎസ്എൽവിയെക്കുറിച്ച് സംസാരിച്ചത്. 35 തദ്ദേശീയ സാങ്കേതികവിദ്യകൾ പരീക്ഷിക്കാനാകുന്ന സാങ്കേതിക പ്രദർശന ഉപഗ്രഹമായ ടിഡിഎസ് 1 വഹിക്കാനാകും എന്നതാണ് ആദ്യ സ്വകാര്യ നിർമിത പിഎസ്എൽവിയുടെ സവിശേഷത എന്ന് അദ്ദേഹം പറഞ്ഞു.

പ്രതിരോധ വകുപ്പിന് കീഴിലുള്ള പൊതുമേഖലാ നവരത്ന സ്ഥാപനമായ ഹിന്ദുസ്ഥാൻഎയ്റോനോട്ടിക്സ് ലിമിറ്റഡും (HAL) വ്യാവസായിക സാങ്കേതികവിദ്യ-എഞ്ചിനീയറിങ് കമ്പനിയായ ലാർസൻ & ട്യൂബ്രോ ലിമിറ്റഡും (L&T) ചേർന്നാണ് ഇന്ത്യയിലെ ആദ്യ സ്വകാര്യ നിർമിത പിഎസ്എൽവി നിർമിക്കുന്നത്. ഐഎസ്ആർഒ രൂപകൽപന ചെയ്ത് പ്രവർത്തിപ്പിക്കുന്ന എക്സ്പെൻഡബിൾ മീഡിയം-ലിഫ്റ്റ് ലോഞ്ച് വെഹിക്കിൾ ആണ് പിഎസ്എൽവി. ഇന്ത്യയുടെ ഇന്ത്യൻ റിമോട്ട് സെൻസിംഗ് ഉപഗ്രഹങ്ങളെ സൺ സിൻക്രണസ് സാറ്റലൈറ്റിലേക്ക് വിക്ഷേപിക്കാനായാണ് ഇവ വികസിപ്പിച്ചത്.

2022ലാണ് സ്വകാര്യ പിഎസ്എൽവി നിർമാണത്തിനായി എച്ച്എഎല്ലും എൽ ആൻഡ് ടിയും കരാർ ഒപ്പുവെച്ചത്. മൊത്തം അഞ്ച് പിഎസ്എൽവി എക്സ്എൽ റോക്കറ്റ് നിർമാണത്തിനാണ് കരാർ. സ്വകാര്യ പിഎസ്എൽവി നിർമാണത്തിൽ ഐഎസ്ആർഒ സാങ്കേതിക മാർഗനിർദേശങ്ങൾ നൽകുന്നു.
India’s first private PSLV by HAL and L&T to launch TDS-1 with 35 indigenous technologies, including electric propulsion, atomic clock, and quantum payloads, as ISRO advances NGLV development