യുഎഇ ആസ്ഥാനമായുള്ള റിയൽ എസ്റ്റേറ്റ് ബ്രാൻഡ് ശോഭ റിയാൽറ്റിയെ (Sobha Realty) ഗ്ലോബൽ പാർട്ണർമാരാക്കി ഇന്റർനാഷണൽ ക്രിക്കറ്റ് അസോസിയേഷൻ (ICC). ഐസിസിയുടെ മെൻസ് ഇവന്റുകൾക്കാണ് ശോഭ റിയാൽറ്റിയെ പാർട്ണർമാരാക്കിയത്. പാകിസ്താനിലും യുഎഇയിലുമായി നടന്നു കൊണ്ടിരിക്കുന്ന ഐസിസി ചാംപ്യൻസ് ട്രോഫി മുതലാണ് പാർട്ണർഷിപ് നിലവിൽ വന്നിരിക്കുന്നത്.

ശോഭ റിയാൽറ്റിയെ ഗ്ലോബൽ പാർട്ണർ ആക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് ഐസിസി ചെയർമാൻ ജയ് ഷാ പറഞ്ഞു. ഐസിസി കൊമേഴ്സ്യൽ പാർട്ണർ പ്രോഗ്രാം പ്രകാരമാണ് ശോഭ റിയാൽറ്റിയെ പാർട്ണർമാരാക്കിയത്.

ശോഭ റിയാൽറ്റിയുടെ മറ്റൊരു നാഴികക്കല്ലാണ് പാർട്ണർഷിപ് എന്ന് ശോഭ ഗ്രൂപ്പ് ചെയർമാൻ രവി മേനോൻ പ്രതികരിച്ചു. ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ക്രിക്കറ്റ് ആരാധകരിൽ കൂടുതൽ സ്വാധീനം ചെലുത്താൻ ഇതിലൂടെ ശോഭ ഗ്രൂപ്പിന് സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
The ICC has appointed UAE-based real estate brand Sobha Realty as a global partner for its men’s events, including the ICC Champions Trophy in Pakistan and the UAE.