പ്രാഥമിക പൊതു ഓഹരി വിൽപന (IPO) നടപടികളിലൂടെ കടന്നുപോയിട്ടില്ലാത്ത കമ്പനികളെയാണ് അൺലിസ്റ്റഡ് കമ്പനികൾ എന്നു പറയുന്നത്. Burgundy Private Hurun India 500 പട്ടിക പ്രകാരം രാജ്യത്തെ ഏറ്റവും വലിയ അൺലിസ്റ്റഡ് കമ്പനികളിൽ ദക്ഷിണേന്ത്യയിൽ നിന്നുള്ള രണ്ടു കമ്പനികൾ മുൻപന്തിയിലെത്തിയിരിക്കുകയാണ്. ചെന്നൈ ആസ്ഥാനമായുള്ള സോഹോ (Zoho Corporation), ബെംഗളൂരു കമ്പനിയായ സെറോദ (Zerodha) എന്നിവയാണ് പട്ടികയിൽ മുന്നിലെത്തിയത്.

SaaS കമ്പനിയായ സോഹോ 1.04 ലക്ഷം കോടി വാല്യുവേഷനുമായി പട്ടികയിൽ മൂന്നാമതാണ്. മുൻ വർഷത്തെ വാല്യുവേഷനേക്കാൾ 58 ശതമാനം വർധനയാണ് സോഹോയ്ക്ക് ഉണ്ടായത്. പട്ടികയിൽ നാലാമതുള്ള സെറോദയുടെ വാല്യുവേഷൻ 87750 കോടി രൂപയാണ്. കഴിഞ്ഞ വർഷത്തേക്കാൾ 50 ശതമാനം വർധനയാണ് സെറോദയ്ക്ക് ഉള്ളത്. മേഘ എൻജിനീയറിങ് ആൻഡ് ഇൻഫ്രാ സ്ട്രക്ചർ (Megha Engineering & Infrastructures), പാർളെ (Parle Products), ഇന്റാസ് ഫാർമസ്യൂട്ടിക്കൽസ് (Intas Pharmaceuticals), ഡ്രീം11 (Dream11), റേസർപേ (Razorpay), അമൽഗമേഷൻസ് (Amalgamations) തുടങ്ങിയവയാണ് പട്ടികയിൽ ആദ്യ സ്ഥാനങ്ങളിലുള്ള മറ്റ് അൺലിസ്റ്റഡ് കമ്പനികൾ.

Zoho Corporation and Zerodha have emerged as India’s largest unlisted companies, with valuations of ₹1.04 lakh crore and ₹87,750 crore, respectively, as per the Burgundy Private Hurun India 500 list.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version