ഇന്ത്യയിൽ പുതിയ ഗ്ലോബൽ ഡെലിവെറി സർവീസസ് (GDS) ഓഫീസ് ആരംഭിച്ച് ബ്രിട്ടീഷ് പ്രൊഫഷനൽ സേവന ശൃംഖലയായ ഏണസ്റ്റ് ആൻഡ് യങ് (EY). തമിഴ്നാട്ടിലെ കോയമ്പത്തൂരിലാണ് ഈവൈ 22000 സ്ക്വയർ ഫീറ്റ് ഓഫീസ് ആരംഭിച്ചിരിക്കുന്നത്. തമിഴ്നാട്ടിലെ ഏറ്റവും ജനസംഖ്യയുള്ള രണ്ടാമത്തെ നഗരമാണ് കോയമ്പത്തൂർ. സംസ്ഥാനത്തെ മൂന്നാമത്തെ ഇവൈ ജിഡിഎസ് ആണ് കോയമ്പത്തൂരിൽ ആരംഭിച്ചിരിക്കുന്നത്.

എഐ, ഡാറ്റ അനലിറ്റിക്സ്, ക്ലൗഡ് സേവനങ്ങൾ, സൈബർ സുരക്ഷ, ഡിജിറ്റൽ, ഗുണനിലവാര എഞ്ചിനീയറിംഗ്, ഇആർപി സിസ്റ്റങ്ങൾ, സാമ്പത്തിക സേവന പ്ലാറ്റ്‌ഫോമുകൾ എന്നിവയുടെ കേന്ദ്രമായാണ് പുതിയ ഓഫീസ് എത്തുന്നത്. ഇവൈ ജിഡിഎസിന്റെ സാന്നിധ്യം തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും സംസ്ഥാനത്തിന്റെ ഡിജിറ്റൽ രംഗത്ത് വലിയ മാറ്റം കൊണ്ടുവരുമെന്നും തമിഴ്‌നാട് ഐടി, ഡിജിറ്റൽ സേവന മന്ത്രി പളനിവേൽ ത്യാഗ രാജൻ പറഞ്ഞു. 

Ernst & Young (EY) has launched a new Global Delivery Services (GDS) office in Coimbatore, Tamil Nadu, expanding its footprint in India. The 22,000 sq. ft. office will focus on AI, data analytics, cloud services, cybersecurity, and more.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version