കേരളത്തിന്റെ നിക്ഷേപക അവസ്ഥയ്ക്ക് വലിയ മാറ്റങ്ങൾ സംഭവിച്ചതായും പുതിയ നിക്ഷേപകർക്ക് സംസ്ഥാനത്ത് വലിയ അവസരങ്ങളാണ് ഉള്ളതെന്നും ജോയ് ആലുക്കാസ് ​ഗ്രൂപ്പ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ജോയ് ആലുക്കാസ്. കൊച്ചിയിൽ നടക്കുന്ന ഇൻവെസ്റ്റ് കേരള ആ​ഗോള നിക്ഷേപക ഉച്ചകോടി വേദിയിൽ ചാനൽ അയാമുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

പഴയ സാഹചര്യങ്ങൾ എല്ലാം മാറി. ഇപ്പോൾ ഹർത്താലുകൾ ഒന്നുമില്ല. സംസ്ഥാനത്തിനു പുറത്ത് നിക്ഷേപം നടത്തുന്നതിനു കേരളത്തിൽ ധൈര്യമായി നിക്ഷേപിക്കാവുന്ന സാഹചര്യമാണ്. ഇൻവെസ്റ്റ് കേരള ആ​ഗോള നിക്ഷേപക ഉച്ചകോടി പോലുള്ള പരിപാടികൾ സംസ്ഥാനത്തിന് മികച്ച നേട്ടം കൊണ്ടു വരും. ആരോ​ഗ്യ രം​ഗത്തേക്കും റിയൽ എസ്റ്റേറ്റി രം​ഗത്തും ശക്തി തെളിയിക്കാനുള്ള പ്രവർത്തനങ്ങളിലാണ് ജോയ് ആലുക്കാസ് ​ഗ്രൂപ്പെന്നും അദ്ദേഹം പറഞ്ഞു.

ചെറിയ കാര്യങ്ങൾ മാത്രമാണ് കേരളത്തിൽ സംരംഭം കൊണ്ടുവരുന്നതിൽ തടസ്സമായി നിന്നിരുന്നത്. അത് രാഷ്ട്രീയവുമായി ബന്ധപ്പെട്ട് ഉള്ളതല്ല, മറിച്ച് ജനങ്ങളുടെ മനോഭാവവുമായി ബന്ധപ്പെട്ടുള്ളതായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ഈ മനോഭാവത്തിലും ഇപ്പോൾ മാറ്റം വരുന്നതായി ജോയ് ആലുക്കാസ് കൂട്ടിച്ചേർത്തു.

Joy Alukkas highlights Kerala’s changing investment landscape, urging investors to explore opportunities in the state. He discusses the role of the Invest Kerala Global Investor Summit and the Joy Alukkas Group’s expansion into healthcare and real estate.

Share.
Leave A Reply

Exit mobile version