Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ഫോർബ്സ് ബില്യണയറായി Alakh Pandey

22 March 2026

ബദൽ മാർഗ്ഗങ്ങളുമായി സ്കൂൾ അടുക്കളകൾ

22 March 2026

ടൂറിസത്തില്‍ സ്ത്രീപങ്കാളിത്തത്തിന് കേരളം

22 March 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ലുലുവിന്റെ നിക്ഷേപം കേരളത്തിന്റെ ഭാവിക്ക്
Invest Kerala

ലുലുവിന്റെ നിക്ഷേപം കേരളത്തിന്റെ ഭാവിക്ക്

കേരളത്തിന്റെ വ്യവസായ വികസനത്തിൽ എല്ലാവരും ഒറ്റക്കെട്ടാണെന്ന് തെളിയിക്കുന്നതായിരുന്നു ഇൻവെസ്റ്റ് കേരള സമ്മിറ്റ് എന്ന് ലുലു ​ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ അഷ്റഫ് അലി പറഞ്ഞു. ചാനൽ അയാം ഡോട്ട് കോം ഫൗണ്ടർ നിഷകൃഷ്ണനോട് സംസാരിക്കവേ, കേരളമാണ് ഇനി ഭാവിയെന്നും, ആ സാധ്യതയിലേക്ക് ലുലു ​ഗ്രൂപ്പ് 5000 കോടി കൂടി നിക്ഷേപിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
News DeskBy News Desk22 February 20252 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

കേരളത്തിന്റെ വ്യവസായ വികസനത്തിൽ എല്ലാവരും ഒറ്റക്കെട്ടാണെന്ന് തെളിയിക്കുന്നതായിരുന്നു ഇൻവെസ്റ്റ് കേരള സമ്മിറ്റ് എന്ന് ലുലു ​ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ അഷ്റഫ് അലി പറഞ്ഞു. ചാനൽ അയാം ഡോട്ട് കോം ഫൗണ്ടർ നിഷകൃഷ്ണനോട് സംസാരിക്കവേ, കേരളമാണ് ഇനി ഭാവിയെന്നും, ആ സാധ്യതയിലേക്ക് ലുലു ​ഗ്രൂപ്പ് 5000 കോടി കൂടി നിക്ഷേപിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിൽ അഞ്ച് വർഷം കൊണ്ടാണ് ലുലു ​ഗ്രൂപ്പ് 5000 കോടി രൂപ നിക്ഷേപിക്കുക. ഇൻവെസ്റ്റ് കേരളയുടെ ഭാ​ഗമാകാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ട്. റീട്ടെയിൽ ഷോപ്പിങ് മാൾ, ഹോട്ടലുകൾ എന്നു തുടങ്ങി ലുലുവിന് കേരളത്തിൽ വിവിധ മേഖലകളിൽ നിക്ഷേപമുണ്ട്. വിവിധ മേഖലകളിൽ പുതിയ അവസരങ്ങൾ തുറക്കുന്നതാണ് ഇൻവെസ്റ്റ് കേരള. കേന്ദ്രത്തിന്റേയും കേരളത്തിന്റേയും ഭാ​ഗത്തു നിന്നും അത്തരം നിരവധി അവസരങ്ങൾ ഇൻവെസ്റ്റ് കേരളയിലൂടെ തുറന്നു. ഇങ്ങനെ ഭരണപക്ഷവും പ്രതിപക്ഷവും കേന്ദ്രവും എല്ലാം ചേർന്ന് യൂനിഫൈഡ് കേരള എന്ന ഒരു അവസ്ഥയിലേക്ക് എത്തിയിരിക്കുന്നു. ഇതാണ് ഇൻവെസ്റ്റ് കേരളയിലൂടെ സംഭവിച്ച പ്രധാന നേട്ടമെന്ന് അഷ്റഫ് അലി പറഞ്ഞു. മറ്റ് നിക്ഷേപകർക്ക് മാതൃകയാകാൻ കേരളത്തിലെ നിക്ഷേപത്തിലൂടെ ലുലുവിന് സാധിച്ചു. കേരളം ഒരു നിക്ഷേപ സൗഹാർദ സംസ്ഥാനമാണെന്നും ഏത് നിക്ഷേപകരെ സ്വീകരിക്കാനും സന്നദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ ഏതാനും വർഷങ്ങൾക്കിടയിൽ കേരളത്തിലെ സംരംഭക രം​ഗത്ത് നിരവധി മാറ്റങ്ങളുണ്ടായി. കേരളത്തിൽ നിക്ഷേപിക്കാനാണ് ലുലു എപ്പോഴും പ്രാമുഖ്യം നൽകുന്നത്. ലുലുവിന്റെ നിക്ഷേപങ്ങളിലൂടെ കേരളം സംരംഭക സൗഹാർദപരമാണ് എന്ന് തെളിയിക്കുകയാണ് ചെയ്യുന്നത്. ഇതേ അഭിപ്രായം തന്നെയാണ് ഇൻവെസ്റ്റ് കേരളയിലും ഉയർന്നുവന്നിരിക്കുന്നത്. അതിന്റെ ഭാ​ഗമായാണ് കഴിഞ്ഞ ദിവസം ലുലു ​ഗ്രൂപ്പ് ചെയർമാൻ കേരളത്തിൽ 5000 കോടിയുടെ കൂടി നിക്ഷേപം പ്രഖ്യാപിച്ചത്. ഭക്ഷ്യ സംസ്കരണ, ഐടി തുടങ്ങിയ മേഖലകളിലായിരിക്കും ഈ നിക്ഷേപമെന്നും അഷ്റഫ് അലി പറഞ്ഞു.

സാങ്കേതികപരമായി ഉയർന്ന അറിവും വിദ്യാഭ്യാസവും നേടിയവരാണ് ജെൻ സീയിൽ ഉള്ളവർ. അവർക്കായി പുതിയ അവസരങ്ങൾ നൽകാൻ നമുക്ക് സാധിക്കണം. അത് സാധിച്ചാൽ വിദേശത്തേക്ക് നമ്മുടെ യുവാക്കൾ ഒഴുകുന്നത് തടയാനും അവരുടെ ശേഷി രാജ്യത്തിനും സംസ്ഥാനത്തിനുമായി ഉപയോ​ഗപ്പെടുത്താനും സാധിക്കുമെന്നും അഷ്റഫ് അലി അഭിപ്രായപ്പെട്ടു.

Lulu Group will invest Rs 5000 crore in Kerala over five years, expanding into food processing and IT, says Executive Director Ashraf Ali at Invest Kerala Summit.

banner business business opportunities in Kerala channeliam India Invest Kerala Summit kerala entrepreneurship Kerala industrial growth Lulu investment Kerala
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ഫോർബ്സ് ബില്യണയറായി Alakh Pandey

22 March 2026

ബദൽ മാർഗ്ഗങ്ങളുമായി സ്കൂൾ അടുക്കളകൾ

22 March 2026

ടൂറിസത്തില്‍ സ്ത്രീപങ്കാളിത്തത്തിന് കേരളം

22 March 2026

27 ലക്ഷം കടന്ന് Bharat Taxi ഡൗൺലോഡ്

22 March 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ഫോർബ്സ് ബില്യണയറായി Alakh Pandey
  • ബദൽ മാർഗ്ഗങ്ങളുമായി സ്കൂൾ അടുക്കളകൾ
  • ടൂറിസത്തില്‍ സ്ത്രീപങ്കാളിത്തത്തിന് കേരളം
  • 27 ലക്ഷം കടന്ന് Bharat Taxi ഡൗൺലോഡ്
  • ഡയപ്പറിൽ നിന്ന് ആക്ടിവേറ്റഡ് ചാർക്കോൾ, ശ്രദ്ധ നേടി അനാമിക

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ഫോർബ്സ് ബില്യണയറായി Alakh Pandey
  • ബദൽ മാർഗ്ഗങ്ങളുമായി സ്കൂൾ അടുക്കളകൾ
  • ടൂറിസത്തില്‍ സ്ത്രീപങ്കാളിത്തത്തിന് കേരളം
  • 27 ലക്ഷം കടന്ന് Bharat Taxi ഡൗൺലോഡ്
  • ഡയപ്പറിൽ നിന്ന് ആക്ടിവേറ്റഡ് ചാർക്കോൾ, ശ്രദ്ധ നേടി അനാമിക
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By I2E Harmony Pvt Ltd.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil