കേരളത്തിന്റെ നിക്ഷേപ-സംരംഭക കാഴ്ചപ്പാടുകളിൽ മാറ്റം സംഭവിച്ചു എന്നത് ആദ്യ കാലം മുതൽ അതിനുവേണ്ടി പ്രവർത്തിച്ച ആൾ എന്ന നിലയിൽ സന്തോഷം നൽകുന്ന കാര്യമാണെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി എംഎൽഎ. കൊച്ചിയിൽ ഇൻവെസ്റ്റ് കേരള ഉച്ചകോടിയിൽ ചാനൽ അയാമുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്റ്റാർട്ടപ്പുകൾക്ക് കേരളത്തിൽ വലിയ ഭാവിയുണ്ടെന്നും അത് കൃത്യമായ രീതിയിൽ ഉപയോഗപ്പെടുത്താൻ സാധിക്കണമെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു.

കേരളത്തിലെ സ്റ്റാർട്ടപ്പുകൾക്ക് ആഗോള തലത്തിൽ വ്യാപനം സംഭവിച്ചു കൊണ്ടിരിക്കുകയാണ്. സ്റ്റാർട്ടപ്പ് ഇക്കോ സിസ്റ്റവുമായി ബന്ധപ്പെട്ട് 2015ൽ പോളിസിയും പാർക്കും കൊണ്ടുവന്നത് യുഡിഎഫാണ്. അതിന്റെ ഭാഗമായി നിരവധി സ്റ്റാർട്ടപ്പുകൾ കേരളത്തിൽ ഉയർന്നു വന്നു. ആ വളർച്ചയിൽ സാങ്കേതിക വിദ്യ പ്രധാന പങ്കുവഹിച്ചു.
സമയം മാറുമ്പോൾ ക്രമേണ കാര്യങ്ങൾ മാറിവരും. ചെറിയ ചില തടസ്സങ്ങൾ കേരളത്തിന്റെ സംരംഭക മേഖലയിൽ ഉണ്ടായിരുന്നു. അത് ഇപ്പോൾ പതിയെ മാറിവരുന്നുണ്ട്. ആ മാറ്റം നല്ലതാണ്. ഐടി പാർക്കുകൾ, കിൻഫ്ര പാർക്കുകൾ, എയർപോർട്ടുകൾ, മെട്രോ പോലുള്ള നിരവധി വികസന പ്രവർത്തനങ്ങൾ കേരളത്തിൽ ഇത്തരത്തിൽ മുൻപു നടന്ന സമ്മിറ്റുകളുടേയും സംഗമങ്ങളുടേയും ഭാഗമായി സംഭവിച്ചവയാണ്. ഏത് വികസനവും സമയമെടുത്ത് മാത്രം സംഭവിക്കുന്നവയാണ്-കുഞ്ഞാലിക്കുട്ടി പറഞ്ഞു.
P.K. Kunhalikutty highlights Kerala’s evolving startup ecosystem, emphasizing the role of past policies and the potential for global expansion.