
2024ലെ ഐസിസി ടെസ്റ്റ് ക്രിക്കറ്റർ, ഐസിസി ക്രിക്കറ്റർ ഓഫ് ഇയർ പുരസ്കാരങ്ങൾ നേടി വാർത്തകളിൽ നിറയുകയാണ് ഇന്ത്യൻ പേസർ ജസ്പ്രീത് ബുമ്ര. ആസ്തിയുടെ കാര്യത്തിലും ബുമ്ര മുൻപന്തിയിലാണ്. ദേശീയമാധ്യമമായ ഇന്ത്യ.കോമിന്റെ കണക്ക് അനുസരിച്ച് 62 കോടി രൂപയാണ് ബുമ്രയുടെ ആസ്തി.
ബിസിസിഐ കോൺട്രാക്റ്റ്, മാച്ച് ഫീസ്, പരസ്യ വരുമാനം, ഐപിഎൽ എന്നിവയിലൂടെയാണ് താരം വമ്പൻ സമ്പാദ്യം ഉണ്ടാക്കിയത്. ബിസിസിഐ കരാറിൽ നിലവിൽ എ പ്ലസ് കാറ്റഗറിിലുള്ള ബുമ്രയ്ക്ക് വർഷത്തിൽ ഏഴ് കോടി രൂപ കരാർ വരുമാനമായി ലഭിക്കുന്നു. ഇതിനു പുറമേ മാച്ച് ഫീയായി ടെസ്റ്റ് മത്സരത്തിന് 15 ലക്ഷം രൂപ, ഏകദിനത്തിന് ഏഴ് ലക്ഷം, ടി20യ്ക്ക് മൂന്ന് ലക്ഷം എന്നിങ്ങനെയാണ് അദ്ദേഹത്തിന് ലഭിക്കുന്നത്.
മുംബൈയിലും അഹമ്മദാബാദിലും ബുമ്രയ്ക്ക് ആഢംബര വീടുകളുണ്ട്. ഏകദേശം അഞ്ച് കോടിയോളം രൂപയാണ് ഇവയുടെ മൂല്യം. വാഹനപ്രേമി കൂടിയായ ബുമ്രയുടെ പക്കൽ നിസാൻ സ്പോർട്സ് കാറായ ഗോഡ്സില, മെർസിഡേഴ്സ് മേബാക്ക് എസ് 560, വെലാർ എസ് യു വി തുടങ്ങിയ നിരവധി ആഢംബര വാഹനങ്ങളുമുണ്ട്.
Discover Jasprit Bumrah’s net worth, BCCI salary, IPL earnings, luxury properties, and expensive car collection, including his Nissan ‘Godzilla’ sports car.