കേരളത്തിൽ വൻ പദ്ധതിക്കൊരുങ്ങി ടാറ്റ. കൊച്ചിയിൽ ബോട്ട് നിർമാണശാല ആരംഭിക്കുന്നതിനാണ് ടാറ്റാ എൻറർപ്രൈസസിനു കീഴിലുള്ള ആർട്സൺ എൻജിനീയറിംഗും (Artson Engineering Ltd) സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ മലബാർ സിമൻറ്സും ധാരണാപത്രം ഒപ്പു വെച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം കൊച്ചിയിൽ സമാപിച്ച ഇൻവെസ്റ്റ് കേരള ആഗോള നിക്ഷേപക സംഗമത്തിലാണ് നിർണായക കരാർ.

രാജ്യത്ത് ഇന്ന് ഏറ്റവും സാധ്യതയുള്ളതും ലാഭകരവുമായ മേഖലയാണ് കപ്പൽ നിർമാണമെന്ന് ആർട്സൺ എൻജിനീയറിംഗ് സിഇഒ ശശാങ്ക് ഝാ ചൂണ്ടിക്കാട്ടി. ഒരു രൂപ മുടക്കിയാൽ എട്ടു രൂപ തിരികെ ലഭിക്കും. 500 കോടി രൂപ ചിലവിൽ നൂറ് ടണ്ണിൽ താഴെ കേവുഭാരമുള്ള യാനങ്ങൾ നിർമിക്കുന്നതിനുള്ള കേന്ദ്രമാണ് കൊച്ചിയിൽ വരിക. പ്രധാനമന്ത്രിയുടെ ഗതിശക്തി പദ്ധതി വഴി ഉൾനാടൻ ജലഗതാഗതത്തിന് വൻ സാധ്യതകളാണ് ഉണ്ടാകുന്നത്. ഇതിനായി ചെറുയാനങ്ങൾക്കുള്ള ഡിമാൻഡ് വർധിക്കാൻ പോവുകയാണ്. ഈ സാധ്യതയാണ് ആർട്സൺ ഉപയോഗപ്പെടുത്തുകയെന്നും ഝാ പറഞ്ഞു.
Tata’s Artson Engineering and Malabar Cements to set up a ₹500 crore boat manufacturing plant in Kochi, boosting inland waterway transport under the Gati Shakti project.