ഡയറക്റ്റ് ടു ഹോം (DTH) രംഗത്തെ അതികായന്മാരായ ടാറ്റയും ഭാരതി എയർടെല്ലും ഒന്നിക്കുന്നു. ടാറ്റ പ്ലേയേയും എയർടെൽ ഡിജിറ്റൽ ടിവിയേയും ഒറ്റ കമ്പനിയാക്കി മാറ്റാനാണ് നീക്കം. ഒടിടി പ്ലാറ്റ്‌ഫോമുകളുടെ കടന്നുവരവിന് പിന്നാലെ പ്രതിസന്ധി നേരിടുന്ന ഡിടിഎച്ച് വിപണിയിൽ ആധിപത്യം ഉറപ്പിക്കാനാണ് ഇരു കമ്പനികളുടേയും ലക്ഷ്യമെന്ന് ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

പുതിയ സംരംഭത്തിൽ 52-55 ശതമാനം പങ്കാളിത്തം എയർടെല്ലിന് ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. അതേസമയം ടാറ്റ പ്ലേ ഷെയർ ഹോൾഡർമാരായ ടാറ്റ സൺസ്, വാൾട്ട് ഡിസ്നി എന്നിവയ്ക്ക് 45-48 ശതമാനം പങ്കാളിത്തമാണ് ഉണ്ടാകുക. ടെലികോം, ബ്രോഡ്‌ബാൻഡ്, ഡിടിഎച്ച് സേവനങ്ങൾ സംയോജിപ്പിച്ച് ബ്രോഡ്‌ബാൻഡ്, വിനോദ ബിസിനസ്സുകൾ വളർത്താൻ ലയനത്തിലൂടെ എയർടെല്ലിന് സാധിക്കും. ലയനത്തോടെ പുതിയ കമ്പനിയുടെ മൂല്യം 6,000-7,000 കോടി രൂപ വരുമെന്ന് കണക്കാക്കപ്പെടുന്നു. ഇരു പ്ലാറ്റ്ഫോമുകളിലേയും പെയ്ഡ് സബ്സ്ക്രൈബേർസിന്റെ എണ്ണം മൂന്നര കോടിയാണ്.

Bharti Airtel is merging Airtel Digital TV with Tata Play in a share swap deal, creating India’s largest DTH provider. The combined entity will serve 35 million subscribers, reshaping the pay-TV and broadband market.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version