ഓൺലൈൻ വ്യൂവർഷിപ്പിൽ റെക്കോർഡ് ഇട്ട് ഇന്ത്യ-പാക് മത്സരം

കഴിഞ്ഞ ദിവസം ദുബായിൽ നടന്ന ചാംപ്യൻസ് ട്രോഫി ക്രിക്കറ്റ് മത്സരത്തിൽ ഇന്ത്യ പാകിസ്താനെ തോൽപിച്ച് സെമി പ്രവേശനം നേടിയിരുന്നു. സൂപ്പർ താരം വിരാട് കോഹ്ലിയുടെ സെഞ്ച്വറിയായിരുന്നു മത്സരത്തിന്റെ ഹൈലൈറ്റ്. ഇന്ത്യയുടെ ജയത്തിനും കോഹ്ലിയുടെ സെഞ്ച്വറിക്കൊപ്പം മത്സരം ഓൺലൈനിൽ കണ്ടവരുടെ എണ്ണത്തിന്റെ പേരിലും സർവകാല റെക്കോർഡ് ഇട്ടിരിക്കുകയാണ്. വാർത്താ ഏജൻസിയായ പിടിഐയുടെ റിപ്പോർട്ട് പ്രകാരം ജിയോ ഹോട്ട്സ്റ്റാർ സ്ട്രീമിങ് പ്ലാറ്റ്ഫോമിൽ 60.2 കോടിയാണ് മത്സരത്തിന്റെ വ്യൂവർഷിപ്പ്.

പീക്ക് കൺകറൻസി അഥവാ ലൈവ് സ്ട്രീം ഓൺലൈൻ ആയി കണ്ടവരുടെ എണ്ണത്തിലാണ് മത്സരം റെക്കോ‌ർഡ് സൃഷ്ടിച്ചിരിക്കുന്നത്. മുകേഷ് അംബാനിയുടെ ജിയോ സിനിമയും ഡിസ്നി ഹോട്ട്സ്റ്റാറുമായി ലയിച്ചാണ് ജിയോ ഹോട്ട്സ്റ്റാർ എന്ന സ്ട്രീമിങ് പ്ലാറ്റ്ഫോം രൂപം കൊണ്ടത്.

മത്സരത്തിൽ ഇന്ത്യയുടേത് അനായാസ വിജയമായിരുന്നു. എന്നാൽ മത്സരത്തിന്റെ അവസാന ഘട്ടത്തിൽ കോഹ്ലി സെഞ്ച്വറി നേടുമോ എന്ന ആകാംക്ഷയിലായിരുന്നു ആരാധകർ. ഈ ഘട്ടത്തിലാണ് മത്സരത്തിന്റെ വ്യൂവർഷിപ്പ് റെക്കോർഡ് നേട്ടത്തിലെത്തിയത്.

ഏത് ടീം വിജയിച്ചാലും അംബാനിയുടെ കമ്പനി എപ്പോഴും ലാഭം നേടും എന്നാണ് സംഭവത്തെക്കുറിച്ച് നെറ്റിസൺസ് അഭിപ്രായപ്പെടുന്നത്. ജിയോ ഹോട്ട്സ്റ്റാറിനു പുറമേ ഇന്ത്യ-പാകിസ്ഥാൻ മത്സരങ്ങൾ ടിവിയിൽ സംപ്രേക്ഷണം ചെയ്യാനുള്ള അവകാശം സ്പോർട്സ് 18ന് ആണ്. 

India dominated Pakistan in the Champions Trophy 2025, chasing 242 with ease. Kohli’s century and Kuldeep’s stellar bowling led India to victory. JioHotstar set a new streaming record with 12 crore viewers.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version