ചരിത്രനേട്ടത്തിൽ ഇന്ത്യൻ റെയിൽവേ

സെമി ഹൈസ്പീഡ് ട്രെയിനുകൾക്കായി 23000 കിലോമീറ്റർ പാത തയ്യാറാക്കി ഇന്ത്യൻ റെയിൽവേയുടെ ചരിത്ര നേട്ടം. മണിക്കൂറിൽ 130 കിലോമീറ്റർ ദൂരം താണ്ടാവുന്ന ട്രെയിനുകൾക്കായുള്ള പാതയാണ് തയ്യാറായിരിക്കുന്നത്. രാജ്യത്തെ റെയിൽവേ വികസനത്തിന്റേയും ആധുനികവത്കരണത്തിന്റേയും പ്രധാന നാഴികക്കല്ലാണ് ഇതെന്ന് റെയിൽവേ മന്ത്രാലയം അറിയിച്ചു. പാതകൾ യാഥാർത്ഥ്യമായതോടെ ഇന്ത്യയിലെ റെയിൽ ശൃംഖലയുടെ അഞ്ചിൽ ഒരു ഭാഗം അതിവേഗ ട്രെയിനുകൾക്കായി സജ്ജമായിരിക്കുകയാണ്. നിരവധി സുരക്ഷാ ക്രമീകരണങ്ങളോടെയും ആധുനിക സിഗ്നലിങ് സംവിധാനത്തോടെയുമാണ് ഈ പാതകൾ നിലവിൽ വന്നിരിക്കുന്നത്. രാജ്യത്തിന്റെ ട്രെയിൻ യാത്രയിൽ പുതിയ യുഗമാണ് ഈ പാതകളിലൂടെ സൃഷ്ടിക്കപ്പെടുന്നത്.  

രാജ്യത്തെ പ്രധാന നഗരങ്ങളെ ബന്ധിപ്പിക്കുന്ന സുപ്രധാന ഇടനാഴികളായ ഗോൾഡൻ ക്വാഡ്രിലാറ്ററൽ, ഗോൾഡൻ ഡയഗണൽ നെറ്റ്‌വർക്കുകളുടെ ഭാഗങ്ങളാണ് പ്രധാനമായും  നവീകരണങ്ങളിൽ ഉൾപ്പെടുന്നത്. ഇന്ത്യയിലെ യാത്രക്കാരുടെയും ചരക്ക് ഗതാഗതത്തിന്റെയും പ്രധാന പങ്ക് കൈകാര്യം ചെയ്യുന്ന ഈ റൂട്ടുകൾ ഉയർന്ന വേഗതയ്ക്കായി കൂടുതൽ സജ്ജമായിരിക്കുകയാണ്.

ഇതിനു പുറമേ 54,337 കിലോമീറ്റർ ട്രാക്കുകൾ മണിക്കൂറിൽ 110 കിലോമീറ്റർ വേഗത വരെ കൈവരിക്കുന്നതിനായി നവീകരിച്ചിട്ടുണ്ട്. വിവിധ പ്രദേശങ്ങളിൽ തടസ്സമില്ലാത്ത കണക്റ്റിവിറ്റി ഉറപ്പാക്കാനും ഇന്ത്യൻ റെയിൽവേയുടെ പ്രവർത്തനക്ഷമത വർദ്ധിപ്പിക്കാനും ഇതിലൂടെ സാധിക്കും.

Indian Railways upgrades 23,000 km of tracks for 130 kmph speeds, enhancing safety, efficiency, and connectivity across major routes.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version